പന്തീരാങ്കാവ് (കോഴിക്കോട്): വാടകവീട്ടിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി സഹവാസിയായ സുഹൃത്ത്. പെരുമണ്ണ മുണ്ടുപാലം ഇരിങ്ങല്ലൂർ പുല്ലൂക്ക് ചാലിൽ ഷെരീഖ് ആണ് കൊല്ലപ്പെട്ടത്.
മുണ്ടുപാലം പുത്തൂർ മഠം റോഡിൽ സരിഗ വിശ്രമ കേന്ദ്രത്തിനു സമീപത്തുള്ള വീട്ടിലാണ് സംഭവം.
ഷെരീഖിന്റെ സുഹൃത്തായ ഇരിങ്ങല്ലൂർ സ്വദേശി മുഹമ്മദ് അഷ്റഫാണ് മരണം സംബന്ധിച്ച് വിവരം പന്തീരാങ്കാവ് പൊലീസിൽ നേരിട്ട് എത്തി അറിയിച്ചത്.
ഷെരീഖിനെ താൻ തലയ്ക്ക് അടിച്ച് കൊന്നിട്ടുണ്ടെന്നും മൃതദേഹം മുണ്ടു പാലത്തെ വീട്ടിലുണ്ടെന്നുമാണ് പൊലീസിനെ അറിയിച്ചത്. ഉടൻ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റും. അഷ്റഫ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾ ലഹരിക്ക് അടിമയാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.