കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി കൂട്ടായ്മയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാനും പ്രമുഖ സഹകാരിയുമായ രമേശന്‍ പാലേരി (66) അന്തരിച്ചു.
കരളിൽ അർബുദബാധയെത്തുടർന്ന് ചികിത്സ തുടരുന്നതിനിടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അന്ത്യം. ഉച്ചയ്ക്കു 2 ന് ഊരാളുങ്കൽ സൈബർ പാർക്കിൽ പൊതു ദർശനത്തിനു ശേഷം വടകരയിലേക്ക് കൊണ്ടുപോകും.
സംസ്ഥാനത്തെ സഹകരണ മേഖലയിലെ മുൻനിര പ്രവർത്തകരിൽ ഒരാളാണ്. 1995 മുതൽ ഊരാളുങ്കൽ സൊസൈറ്റി ചെയർമാനാണ്. 32 വര്‍ഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരന്റെ മകനാണ്. സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റ് പാലേരി ചന്തമ്മന്‍ മുത്തച്ഛനായിരുന്നു.
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ അഭിമാനമായി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാനായി മൂന്നു പതിറ്റാണ്ടിലേറെയായി മികച്ച രീതിയിൽ സ്ഥാപനത്തെ നയിക്കുന്നതിനിടെയാണ് വേർപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.