തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലത്തു പാർട്ടിക്ക് സർക്കാരിൽ നിയന്ത്രണമുണ്ടായിരുന്നില്ലെന്നു തുറന്നു സമ്മതിച്ച് സിപിഎം. മുൻപെല്ലാം പാർട്ടിക്കു കേരളത്തിൽ ഭരണമുണ്ടായിരുന്നപ്പോൾ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ നിരീക്ഷിക്കാനും മാർഗനിർദേശം നൽകാനും പാർട്ടി ഉപസമിതിയെ വച്ചിരുന്നു.
ഭരണവിരുദ്ധ വികാരമില്ലായിരുന്നുവെന്നു സംസ്ഥാന നേതൃത്വം ഇപ്പോഴും വിശദീകരിക്കുമ്പോൾ, ഭരണവിരുദ്ധ വികാരമുണ്ടായെന്നു കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അടിവരയിട്ടു പറയുന്നു. ശബരിമല സ്വർണക്കൊള്ളക്കേസിൽ എ.പത്മകുമാറിനെ അറസ്റ്റ് ചെയ്തപ്പോൾ അഖിലേന്ത്യാ നേതൃത്വം സംസ്ഥാന സെന്ററിൽ ബന്ധപ്പെട്ട് അച്ചടക്കനടപടിക്കു നിർദേശം നൽകിയിരുന്നു. അതു ചെയ്തിരുന്നെങ്കിൽ ഈ വിഷയത്തിൽ ഇത്രയും വലിയ തിരിച്ചടിയുണ്ടാകില്ലായിരുന്നു.
പിഎം ശ്രീ വിഷയത്തിൽ സിപിഐയുമായുള്ള തർക്കം പരിഹരിച്ചത് അഖിലേന്ത്യാ നേതൃത്വം ഇടപെട്ടാണ്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. വേണ്ടത്ര വനിതകൾ, യുവാക്കൾ, ന്യൂനപക്ഷ സമുദായക്കാർ എന്നിവരെ സ്ഥാനാർഥികളാക്കിയില്ല. ഇതിന്റെ ഉത്തരവാദിത്തം ജില്ലാ കമ്മിറ്റികളുടെ തലയിൽ മാത്രമിടരുത്. സംസ്ഥാന നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.