കൊട്ടാരക്കരയിലെ ടിപ്പർ ലോറി അപകടം; ഡ്രൈവർ അപകടസമയത്ത് വാഹനമോടിച്ചത് ഫോണിൽ സംസാരിച്ചുകൊണ്ട്;

കൊട്ടാരക്കര: മുക്കോണി മുക്കിൽ 3 പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറിയുടെ ഡ്രൈവർ അപകട സമയത്തു ഫോൺ ചെയ്തുകൊണ്ടാണു വാഹനം ഓടിച്ചതെന്നും ലോറി അമിത വേഗത്തിലായിരുന്നെന്നും മോട്ടർ വാഹന വകുപ്പ് അധികൃതരുടെ റിപ്പോർട്ട്. ദുരന്തത്തിന് ഏഴ് സെക്കൻഡ് മുൻപു മുതൽ 55 സെക്കൻഡ് നേരം ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചതായാണു റിപ്പോർട്ടിലുള്ളത്. പൊലീസിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും സഹായത്തോടെയാണു മോട്ടർ വാഹന വകുപ്പ് അധികൃതർ ശാസ്ത്രീയ പരിശോധനകൾ നടത്തിയത്. ട്രാൻസ്പോർട്ട് കമ്മിഷണർക്കു സമർപ്പിച്ച റിപ്പോർട്ടിലാണു വാഹനാപകടം സംബന്ധിച്ചു ഗുരുതര വിവരങ്ങൾ ഉള്ളത്. 


23നു രാവിലെ 7.11നാണ് അപകടം നടന്നത്. അമ്പലക്കര ഭാഗത്തെ റോഡിൽ നിന്നു കുത്തനെ ഇറക്കമുള്ള കൊട്ടാരക്കര- നീലേശ്വരം- അമ്പലത്തുംകാല റോഡിലേക്കു ടിപ്പർ പാഞ്ഞിറങ്ങിയത് 56 കിലോ മീറ്റർ വേഗത്തിലായിരുന്നു. റോഡിന്റെ ഇടതു ഭാഗത്തേക്കു പോകേണ്ട ലോറി നിയന്ത്രണം വിട്ടു വലതുഭാഗത്തു പന്ത്രണ്ടോളം യാത്രക്കാർ നിന്നിരുന്ന ബസ് സ്റ്റോപ്പിലേക്കു പാഞ്ഞുകയറുകയായിരുന്നു. ഇറക്കവും വളവുകളും ഉള്ള കവലയിൽ വാഹന വേഗം 10 കിലോമീറ്ററിൽ താഴെയായി കുറയ്ക്കണമായിരുന്നു.


ഡ്രൈവർക്കു ഹെവി ലൈസൻസും ഇല്ലായിരുന്നു. തകർന്ന ടിപ്പർ ലോറിയിൽ നിന്നു ‍ ജിപിഎസ് പിടിച്ചെടുത്തു നടത്തിയ പരിശോധന‌യിലാണ് അപകടസമയത്തെ വേഗം തിരിച്ചറിഞ്ഞത്. ജിപിഎസ് നെറ്റ്‌വർക്കുമായി ഘടിപ്പിക്കാതെയാണു സർവീസ് നടത്തിയത്. അ പകടത്തിൽ 8 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ഒരു വിദ്യാർഥി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.
അപകടം നടന്നു രണ്ടാഴ്ച കഴിഞ്ഞിട്ടും തുടർ നടപടികൾ ഇഴയുന്നു. ശാസ്ത്രീയ പരിശോധനകളും റിപ്പോർട്ട് തയാറാക്കലുകളും നടക്കുമ്പോഴും ഒട്ടേറെ ചോദ്യങ്ങൾ ബാക്കിയാണ്. ഡ്രൈവർ‌ അപകടത്തിൽപ്പെട്ടു ചികിത്സയിലാണെങ്കിലും കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. വീട് നിർമാണത്തിന്റെ മറവിൽ മണ്ണ് നീക്കം ചെയ്യുന്ന മാഫിയകൾക്ക് എതിരെ അന്വേഷണവും നടന്നില്ല.

അമിത വേഗത്തിൽ അമിത ലോഡുകളുമായി ടിപ്പർ ലോറികൾ പായുന്നതു കിഴക്കൻമേഖലയിലെ പതിവ് കാഴ്ചയാണ്. മുക്കോണി മുക്കിൽ അപകടത്തിൽപ്പെട്ട ലോറിക്കു പിന്നാലെ നിറയെ മണ്ണും കയറ്റി 5 ടിപ്പർ ലോറികൾ ഉണ്ടായിരുന്നതായാണു നാട്ടുകാർ പൊലീസിനു നൽകിയ മൊഴി. അപകടം നടന്നയുടൻ ഈ ലോറികൾ വഴി തിരിഞ്ഞു പോയെന്നാണു കരുതുന്നത്. കൊട്ടാരക്കര നഗരസഭ വീട് നിർമാണത്തിന് നൽകിയ പാസിലാണ് അപകടത്തിൽപ്പെട്ട ടിപ്പറിലേക്കു മണ്ണെടുത്തത്. ആദ്യ ലോഡ് മണ്ണാണു ലോറിയിൽ കടത്തിയതെന്നാണു ജില്ലാ ഭരണകൂടം പറയുന്നത്. എന്നാൽ, പിന്നാലെ എത്തിയ ലോറികൾ മണ്ണ് എവിടെ നിന്നാണു കയറ്റിയതെന്നു നാട്ടുകാർ ചോദിക്കുന്നു. 

അപകടസമയത്ത് ടിപ്പർ ലോറി ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ആരെയൊക്കെ ഫോൺ ചെയ്തു എന്ന അന്വേഷണവും പ്രസക്തമാണ്. മണ്ണ് മാഫിയയുടെ പ്രവർത്തനങ്ങൾ വാട്സാപ് ഗ്രൂപ്പുകൾ വഴിയാണെന്നാണു പൊലീസ് പറയുന്നത്. മണ്ണുമായി യാത്ര ചെയ്യുമ്പോൾ എവിടെയെങ്കിലും പൊലീസ് പരിശോധനകൾ നടന്നാൽ കൃത്യമായ വിവരങ്ങൾ മാഫിയയുടെ ആളുകൾ കൈമാറും. വാഹനം റോഡ് വശത്തേക്ക് ഒതുക്കി പരിശോധന കഴിയും വരെ കാത്തു നിൽക്കുകയാണു ചെയ്യുന്നത്.കൊട്ടാരക്കരയിലെ ടിപ്പർ ലോറി അപകടത്തിനു ശേഷവും അമിതലോഡുമായി ലോറികൾ പായുന്നതായി പരിശോധനകളിൽ കണ്ടെത്തി. ഇതു തടയാൻ കലക്ടറുടെ നിയന്ത്രണത്തിൽ 24 മണിക്കൂറും പ്രവ‌ർത്തിക്കുന്ന പ്രത്യേക സ്ക്വാഡ് വേണമെന്നാണ് ആവശ്യം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !