അധികജോലിഭാരം; മന്ത്രി കെ.മുരളീധരന്റെ പഴ്സനൽ സ്റ്റാഫിലെ 2 ഉദ്യോഗസ്ഥർ രാജിവച്ചു;

അധികജോലിഭാരം; മന്ത്രി കെ.മുരളീധരന്റെ പഴ്സനൽ സ്റ്റാഫിലെ 2 ഉദ്യോഗസ്ഥർ രാജിവച്ചു;

തിരുവനന്തപുരം: മന്ത്രി കെ.മുരളീധരന്റെ പഴ്സനൽ സ്റ്റാഫിലെ 2 ഉദ്യോഗസ്ഥർ രാജിവച്ചു. അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ആർ.ശ്രീലാൽ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.ഗോവിന്ദരാജ് എന്നിവരാണ് ഒഴിഞ്ഞത്.

പൊതുഭരണ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീലാൽ മേയ് 31നു സർവീസിൽനിന്നു വിരമിച്ചു.

രാവിലെ മുതൽ രാത്രി വരെയുള്ള ജോലിയും വീട്ടിലെ സാഹചര്യവും കണക്കിലെടുത്ത് സ്റ്റാഫിൽനിന്ന് ഒഴിവാക്കണമെന്ന് ജൂൺ 25ന് അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു. 

പകരം നിയമിക്കാനുള്ള ഉദ്യോഗസ്ഥനെ മന്ത്രിയുടെ ഓഫിസിൽ എത്തിച്ച ശേഷമാണ് അവിടം വിട്ടതെന്നു ശ്രീലാൽ പറഞ്ഞു. പൊതുഭരണവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി തുടരുന്ന ഗോവിന്ദരാജും അധികജോലി സമയം പറഞ്ഞാണ് ഒഴിഞ്ഞത്.

മന്ത്രിയുടെ ഓഫിസിലെ ജീവനക്കാർ തമ്മിലുള്ള തർക്കം മൂലമാണു തങ്ങൾ ഒഴിഞ്ഞതെന്ന പ്രചാരണം തെറ്റാണെന്ന് ഇരുവരും പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network