ഡൽഹി: ധര്‍മേന്ദ്ര പ്രധാനിന്റെ രാജിക്ക് പിന്നാലെ നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചാ വിഷയത്തില്‍ പുതിയ സംഭവവികാസങ്ങളാണ് ഉണ്ടായിരിക്കുന്നത്. ധര്‍മേന്ദ്ര പ്രധാനിന് പകരം കര്‍ണാടകയില്‍ നിന്നുള്ള ലോക്സഭാംഗമായ പ്രഹ്ലാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ഇന്ന് ചുമതലയേറ്റേക്കും.
പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതിയായിരിക്കും അദ്ദേഹത്തിന്റെ ആദ്യ നടപടി. കൂടാതെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയിലെ റിക്രൂട്ട്മെന്റ് നടപടികളും വേഗത്തിലാക്കും.
നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് രാജ്യവ്യാപകമായി കനത്ത വിദ്യാര്‍ത്ഥി പ്രതിഷേധമാണ് ഉണ്ടായത്. ധര്‍മേന്ദ്ര പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ സമരക്കാര്‍ ഉറച്ചുനിന്നതോടെ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നു. തുടര്‍ന്ന് രാഷ്ട്രപതി രാജി അംഗീകരിക്കുകയും പ്രഹ്ലാദ് ജോഷിയെ പുതിയ മന്ത്രിയായി നിര്‍ദ്ദേശിക്കുകയും ചെയ്തു.
ധര്‍മേന്ദ്ര പ്രധാനിന്റെ രാജിക്ക് പിന്നാലെ, ജന്തര്‍മന്ദറില്‍ കഴിഞ്ഞ 50 ദിവസമായി സമരം നടത്തിവന്ന സിജെപി നേതാക്കളും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തി. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനൽകിയതോടെ സമരം അവസാനിപ്പിക്കാന്‍ തീരുമാനമായി. ഈ ഉറപ്പുകള്‍ ജൂലൈ 27 ന് ഉള്ളിൽ എഴുതി നല്‍കും. എങ്കിലും, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് സിജെപി വ്യക്തമാക്കുന്നത്.
അതേസമയം, ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ മാപ്പ് പറയണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. രാജിക്ക് ശേഷം പ്രതികരിച്ച ധര്‍മേന്ദ്ര പ്രധാന് താന്‍ ഉത്തരവാദിത്വം നല്ല നിലയില്‍ പൂര്‍ത്തിയാക്കിയെന്നും രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്താനാണ് രാജിയെന്നും വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.