ഡൽഹി: ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയ്‌ക്ക് പിന്നാലെ പ്രതികണവുമായി അമിത് ഷാ.
ഏത് പദവിയേക്കാളും പ്രധാനമാണ് വിദ്യാർഥികളെന്നും ഏതൊരു സ്ഥാനത്തേക്കാളും രാജ്യവും യുവാക്കളും വിദ്യാർഥികളുമാണ് പ്രധാനമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.കേന്ദ്ര വിദ്യാഭ്യാസയായിരുന്ന ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ഈ തത്വത്തിന് ഉദാഹരണമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള ധർമ്മേന്ദ്ര പ്രധാൻ്റെ സമർപ്പണത്തിന് തെളിവാണ് ഭരണ കാലാവധിയെന്നും അമിത്ഷാ വ്യക്തമാക്കി.
ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) ഫലപ്രദമായി നടപ്പിലാക്കുന്നതിലും, മാതൃഭാഷകളിൽ പരീക്ഷാ ക്രമീകരണങ്ങൾ നടത്തുന്നതിലും, പിഎം ശ്രീ സ്‌കൂളുകളുടെ വിപുലീകരണത്തിലും, ഡിജിറ്റൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലും, നൈപുണ്യ വികസനത്തിലും, വ്യവസായ-അക്കാദമിക് ഏകോപനം ശക്തിപ്പെടുത്തുന്നതിലും ധർമേന്ദ്ര പ്രധാൻ തൻ്റെ ഭരണകാലത്ത് കാര്യമായ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
നീറ്റ് പേപ്പർ ചോർച്ച വിവാദത്തെത്തുടർന്ന് വിദ്യാഭ്യാസയായിരുന്ന ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചതിലാണ് പ്രതികരണം. "മോദി സർക്കാർ രാജ്യത്തെ യുവാക്കളുടെ വികാരങ്ങളെ മാനിക്കുന്നു. പേപ്പർ ചോർച്ചയ്‌ക്കെതിരെ ആവശ്യമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണ്. ബിജെപിക്കും, രാജ്യത്തിനും, നമ്മുടെ യുവാക്കൾക്കും വിദ്യാർഥികൾക്കും ഏതൊരു സ്ഥാനത്തേക്കാളും വളരെ പ്രാധാന്യമുണ്ട്. പേപ്പർ ചോർച്ചയിൽ കുറ്റക്കാരായവർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്ത തീരുമാനങ്ങൾ പ്രശംസനീയമാണ്.
നീറ്റ് പരീക്ഷയിൽ വിജയിച്ച വിദ്യാർഥികൾക്ക് പൂർണ നീതി ഉറപ്പാക്കാൻ ഈ നടപടികൾ സഹായിക്കുമെന്ന് പൂർണ വിശ്വാസമുണ്ട്,'' എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.മോദി സര്‍ക്കാരിന്‍റെ ഒരു വ്യാഴവട്ടത്തെ ഭരണത്തിനിടെ ആദ്യമായാണ് ജനകീയ പ്രതിഷേധങ്ങള്‍ക്ക് വഴങ്ങി ഒരു മന്ത്രിക്ക് രാജി വയ്‌ക്കേണ്ടി വന്നിരിക്കുന്നത്.
2026 നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയും തുടര്‍ന്നുണ്ടായ 20 കുട്ടികളുടെ ആത്മഹത്യയും കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രാജ്യത്തെ യുവതയും വിദ്യാർഥികളും ഡല്‍ഹി ജന്തര്‍മന്ദറില്‍ നടത്തിയ പ്രക്ഷോഭങ്ങളുമെല്ലാം രാജ്യത്തെ അധികാര കേന്ദ്രങ്ങളെ പിടിച്ചുകുലുക്കി. ഒടുവില്‍ ഗത്യന്തരമില്ലാതെ കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ മുപ്പത്തിയഞ്ച് ദിവസത്തെ പ്രക്ഷോഭത്തിനൊടുവില്‍ രാജി വയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
ജൂലൈ22ന് പാര്‍ലമെന്‍റ് നടപടികള്‍ തടസപ്പെട്ടതോടെയാണ് പ്രക്ഷോഭത്തെ അധികൃതര്‍ ഗൗരവത്തിലെടുത്തത്. 22ന് രാജ്യസഭയും ലോക്‌സഭയും ഉച്ചയ്ക്ക് രണ്ട് മണിവരെ നിര്‍ത്തി വയ്‌ക്കേണ്ടി വന്നു.കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ അടിയന്തരമായി രാജി വയ്ക്കണമെന്ന് എംപിമാര്‍ പാര്‍ലമെന്‍റില്‍ ആവശ്യപ്പെടുകയായിരുന്നു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.