അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണം 62 ആയി ഉയർന്നു

അസം: കനത്ത മഴയിലും പ്രളയത്തിലും മരണം 62 ആയി ഉയർന്നു. ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം ആളുകളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 14 പേർ മരിച്ചതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 


ചില പ്രദേശങ്ങളിൽ വെള്ളം താഴ്ന്നുതുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികൾ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ ഫോണിൽ ബന്ധപ്പെട്ട് വിലയിരുത്തി.

സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കരസേനയും വ്യോമസേനയും സജീവമായി രംഗത്തുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 810 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 


34,970 ഹെക്ടറിലധികം സ്ഥലത്ത് കൃഷിനാശമുണ്ടായിട്ടുണ്ട്. കൂടാതെ നദീതീരങ്ങൾ, റോഡുകൾ, പാലങ്ങൾ എന്നിവയ്ക്കും വ്യാപകമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം ചരൈദിയോ ജില്ലയിൽ ഏഴുപേരും ശിവസാഗറിൽ ആറുപേരും ജോർഹട്ടിൽ ഒരാളും മരിച്ചു. ശിവസാഗർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ (27) ജീവൻ നഷ്ടപ്പെട്ടത്. 


ഇവിടെ മാത്രം മൂന്നുലക്ഷത്തോളം പേരെ വെള്ളപ്പൊക്കം ബാധിച്ചു. ആറു ജില്ലകളിലായി 274 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 18,902 പേരെയാണ് ഈ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. മഴക്കെടുതിയുടെ വ്യാപ്തിയും ദുരിതാശ്വാസ പ്രവർത്തനങ്ങളും താഴെത്തട്ടിലെ വെല്ലുവിളികളും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. 

ദുരിതബാധിതരായ ഓരോ കുടുംബത്തിനും സഹായമെത്തിക്കാനുള്ള ശ്രമങ്ങൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ടെന്നും, പുനരധിവാസ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !