ജനങ്ങൾക്കു പരാതികൾ നേരിട്ട് അറിയിക്കാമെന്ന് ഗവർണർ; ; അതൃപ്തി പ്രകടിപ്പിച്ച് ടിവികെ സർക്കാർ

ജനങ്ങൾക്കു പരാതികൾ നേരിട്ട് അറിയിക്കാമെന്ന് ഗവർണർ; ; അതൃപ്തി പ്രകടിപ്പിച്ച് ടിവികെ സർക്കാർ

ചെന്നൈ: ബിജെപിയുമായി കലഹത്തിനില്ലെന്നു വ്യക്തമാക്കി ഭരണം തുടങ്ങിയ ‌ടിവികെക്കു ഗവർണറുടെ ചെക്ക്. തമിഴ്നാടിന്റെ ചുമതലയുള്ള ഗവർണർ രാജേന്ദ്ര ആർലേക്കർ മധുരയിൽ ഉദ്യോഗസ്ഥ യോഗം വിളിച്ചതിനു പിന്നാലെ ജനങ്ങൾക്കു പരാതികൾ നേരിട്ട് അറിയിക്കാമെന്ന് ഇന്നലെ വ്യക്തമാക്കി.


കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ച ശേഷം മധുരയിൽ ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗം വിളിച്ചതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഗവർണർ ഭരണഘടന പരിധി ലംഘിച്ചു സമാന്തര ഭരണത്തിനുള്ള ശ്രമമാണ് നടത്തുന്നതെന്നു പാർട്ടികൾ ആരോപിച്ചു.


ജനങ്ങളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രി സി.ജോസഫ് വിജയിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുമെന്നാണ് ലോക്ഭവനിലെ പുസ്തക പ്രകാശന ചടങ്ങിൽ ഗവർണർ വാഗ്ദാനം ചെയ്തിരിക്കുന്നത്.

മാർച്ച് മുതൽ തമിഴ്നാട്ടിൽ സ്ഥിരം ഗവർണറെ നിയമിച്ചിട്ടില്ല. കേരള ഗവർണറായ രാജേന്ദ്ര ആർലേക്കറിനാണ് നിലവിലെ ചുമതല.


ഗവർണർക്കുണ്ടായ പെട്ടെന്നുള്ള മാറ്റത്തിൽ അതൃപ്തിയിലാണ് ടിവികെ സർക്കാർ. ഡിഎംകെ സർക്കാരിന്റെ കാലത്തു ഗവർണർ ആർ.എൻ.രവിയുമായി നിരന്തരം കലഹത്തിലായിരുന്നു. അതിനാൽ ഗവർണറോട് അകലം വേണ്ടെന്നാണ് ടിവികെ അധികാരത്തിലെത്തിയപ്പോൾ സ്വീകരിച്ച നിലപാട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network