വലിയ ജനത്തിരക്കും കൊടും ചൂടും; ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്കിടെ 3000 പേർ വരെ മരിച്ചേക്കാമെന്ന് റിപ്പോർട്ട്

വലിയ ജനത്തിരക്കും കൊടും ചൂടും; ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്കിടെ 3000 പേർ വരെ മരിച്ചേക്കാമെന്ന് റിപ്പോർട്ട്

ടെഹ്റാൻ: യുഎസ്- ഇസ്രായേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്കിടെ 1500 മുതൽ 3000 പേർ വരെ മരിച്ചേക്കാമെന്ന് കണക്കു കൂട്ടൽ. ഒരാഴ്ച നീളുന്ന സംസ്കാര ചടങ്ങുകൾക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു.


വിലാപയാത്രയ്ക്കിടെ തിക്കിലും തിരക്കിലും മറ്റു അത്യാഹിതങ്ങളിലും പെട്ട് നിരവധി പേർ മരണപ്പെട്ടേക്കാമെന്നാണ് ഇറാൻ കണക്കുകൂട്ടുന്നതായി ജർമൻ ന്യൂസ് പേപ്പറായ ഡൈ വെൽറ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഇറാനിയൻ റെഡ് ക്രസന്റും നാഷണൽ ക്രൈസിസ് മാനേജ്മെന്റ് ഓർഗനൈസേഷനും ഇറാൻ ഫസ്റ്റ് വൈസ് പ്രസിഡന്റ മുഹമ്മ റെസ ആരിഫിന് എഴുതിയ രഹസ്യ കത്തിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ചടങ്ങുകളിൽ പ്രതീക്ഷിച്ചതിലുമേറെ ജനക്കൂട്ടം ഉണ്ടാകുമെന്നാണ് അധികൃതർ കരുതുന്നത്.


ഉയർന്ന താപനിലയും തിക്കും തിരക്കും എല്ലാം ചേർന്ന് അപകടമരണങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇതേത്തുടർന്ന് ടെഹ്റാനിലെ ബെഹെഷതെ സഹ്റ ഖബറിസ്ഥാനിയിൽ ആയിരത്തോളം പുതിയ കല്ലറകളൊരുക്കിയതായും ജീവനക്കാരനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. 'ഇത്രയും വലിയ ജനത്തിരക്കും കൊടും ചൂടും ഉള്ളപ്പോൾ എന്ത് സംഭവിക്കുമെന്ന് ആർക്കും പറയാനാകില്ല. തയ്യാറാക്കിയ കല്ലറകൾ നിലവിലുണ്ട്. 3000 പേർ വരെ മരിച്ചാലും അടക്കം ചെയ്യാനുള്ള സൗകര്യങ്ങൾ തയ്യാറാണ്'- ടെഹ്റാൻ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. 

വൻ ദുരന്തം സംഭവിച്ചാൽ മരിച്ചവരേയും കാണാതാകുന്നവരേക്കുറിച്ചും കൈകാര്യം ചെയ്യാൻ പ്രത്യേക യൂണിറ്റിനും അധികൃതർ രൂപം നൽകിയിട്ടുണ്ടെന്നാണ് വിവരം. ശനിയാഴ്ചയായിരുന്നു ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്ക് തുടക്കമായത്. ജൂലൈ 9ന് മഷ്ഹദ് നഗരത്തിലാണ് മൃതദേഹം ഖബറടക്കുക. 1989 മുതൽ ഇറാന്റെ ഭരണം കൈയാളിയിരുന്ന ഖമനേയി ഫെബ്രുവരി 28നായിരുന്നു യുഎസ്- ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. അലി ഖമനേയിക്ക് അവസാനമായി ആദരാഞ്ജലി അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകളും പ്രമുഖരും ടെഹ്റാനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഖമനേയിയുടെ മരണം ഇറാൻ ജനതയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും തങ്ങളുടെ ആത്മാവ് നഷ്ടപ്പെട്ട അവസ്ഥയിലാണ് ജനങ്ങളെന്നും ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി ആയത്തുള്ള ഹക്കിം ഇലാഹി 'ഇന്ത്യ ടുഡേ'യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. അമേരിക്കയുമായും ഇസ്രായേലുമായും ഇറാൻ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. എങ്കിലും ഇത്തരം പ്രതിസന്ധികൾക്കിടയിലും രാജ്യം മുൻപത്തേക്കാൾ കരുത്താർജ്ജിച്ചുവെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ സജ്ജമാണെന്നും ഇലാഹി ന്യൂഡൽഹിയിൽ വെച്ച് വ്യക്തമാക്കി. അലി ഖമനേയിയുടെ മരണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ സങ്കീർണ്ണമായി തുടരുന്നതിനിടയിലാണ് ഇറാന്റെ നീക്കങ്ങൾ ലോകം ഉറ്റുനോക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network