താമരശ്ശേരി: ചുരത്തിൽ നവീകരണ പ്രവൃത്തി നടക്കുന്ന 8-ാം വളവിൽ കനത്ത മഴയെ തുടർന്നു വിള്ളൽ രൂപപ്പെട്ടു. ഇതോടെ വാഹനങ്ങൾ വൺവേ ആയാണ് കടത്തി വിടുന്നത്.
കലക്ടറുടെ നേതൃത്വത്തിൽ ഓൺലൈൻ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. അപകട സ്ഥലത്ത് പൊലീസിനെ നിയോഗിച്ചു. 8-ാം വളവിൽ സുരക്ഷാ ഭിത്തിയോട് ചേർന്ന ഭാഗത്താണ് 6 മീറ്ററോളം നീളവും ഒരു മീറ്ററോളം ആഴവുമുള്ള വിളളൽ രൂപപ്പെട്ടത്.
ഇന്നലെ രാവിലെ വിള്ളൽ ശ്രദ്ധയിൽപെട്ടതോടെ ദേശീയപാത ഉദ്യോഗസ്ഥരും പൊലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചും മണൽചാക്ക് നിരത്തി പ്ലാസ്റ്റിക്ക് ഷീറ്റിട്ടും വിള്ളലിനുള്ളിൽ മഴവെള്ളം ഇറങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചുമാണ് താൽക്കാലിക പരിഹാരം കണ്ടത്. ഇവിടെ നിർമാണപ്രവൃത്തി നിർത്തിവച്ചു.
നവീകരണ പ്രവൃത്തി നടത്തുന്നതിന് 8 -ാം വളവിൽ താഴേക്ക് മണ്ണുമാന്തി യന്ത്രം ഇറക്കുന്നതിന് മണ്ണിടിച്ചതിന് അടുത്താണ് വിള്ളൽ കണ്ടത്.
ദേശീയപാത സൂപ്രണ്ടിങ് എൻജിനീയർ രാജേഷ് ചന്ദ്, എക്സിക്യുട്ടീവ് എൻജിനീയർ കെ.വി.സുജീഷ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർമായ എം.സലീം, നിഥിൻ, താമരശ്ശേരി ഇൻസ്പെക്‌ടർ കിരൺ, ഹൈവേ പൊലീസ് എസ്ഐ ജിതേഷ് എന്നിവരുടെ നേതൃത്വത്തിലാണു സുരക്ഷാ നടപടി സ്വീകരിച്ചത്.
സബ് കലക്ടറുടെ നേതൃത്വത്തിൽ ദേശീയ പാത, വനം, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രവവർത്തകർ എന്നിവരുടെ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. അടിയന്തര സാഹചര്യം നേരിടുന്നതിന് പൊലീസിന്റെ നേതൃത്വത്തിൽ ആർആർടി രൂപീക്കാനും തീരുമാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.