തിരുവനന്തപുരം: പരാതികളിൽ മുങ്ങിനിൽക്കുന്ന പിഎസ്‌സിയിലേക്കു പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചതിലൂടെ, കർശന നടപടിയിലേക്കാണു സർക്കാർ കടന്നിരിക്കുന്നത്.
പിഎസ്‌സി ഭരണഘടനാ സ്ഥാപനമാണെങ്കിലും അതിന്റെ സംരക്ഷണം കേസന്വേഷണത്തിൽ ലഭിക്കില്ല. അന്വേഷണത്തിൽ നിയമപരമായ തുടർനടപടികൾ സ്വീകരിക്കുന്നതിൽ ക്രൈംബ്രാഞ്ചിനു മേൽ നിയന്ത്രണമുണ്ടാവില്ല. മറ്റേതൊരു കേസ് പോലെയാവും ഇവിടെയുമുള്ള അന്വേഷണം. ആസൂത്രണ ബോർഡിലേതടക്കം ക്രമക്കേടുകൾ നടന്ന പരീക്ഷകളിലെ പരാതിക്കാരുമായി സംസാരിച്ചായിരിക്കും ക്രൈംബ്രാഞ്ച് സംഘം അന്വേഷണമാരംഭിക്കുക. ഇവരിൽനിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പിഎസ്‌സി അധികൃതരെ ചോദ്യംചെയ്യുന്നതടക്കമുള്ള നടപടികളിലേക്കു കടക്കാം. പിഎസ്‌സിയിൽ പരിശോധന നടത്തി രേഖകളടക്കം പിടിച്ചെടുക്കാനും അധികാരമുണ്ട്.
ക്രമക്കേട് തെളിഞ്ഞാൽ ക്രിമിനൽ കുറ്റമായി കണക്കാക്കി അറസ്റ്റിലേക്കു വരെ നീങ്ങാം. അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയതോടെ, നിലവിൽ പിഎസ്‌സിയിൽ വിജിലൻസ് ഉദ്യോഗസ്ഥൻ നടത്തുന്ന പരിശോധന അപ്രസക്തമാകും. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ ശേഖരിച്ച വിവരങ്ങൾ അദ്ദേഹം ക്രൈംബ്രാഞ്ചിനു കൈമാറും. പിഎസ്‌സിയിലെ ക്രമക്കേട് ആരോപണത്തിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം വരുന്നത് ആദ്യമാണ്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.