കോഴിക്കോട്: മംഗളൂരു – ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്കു നീട്ടുന്നതു മംഗളൂരുവിനും കോഴിക്കോടിനും ഇടയിൽ രാവിലെയും രാത്രിയിലും ഒട്ടേറെ യാത്രക്കാർക്കു ഗുണം ചെയ്യും.
കോഴിക്കോട്ടു നിന്നു മംഗളൂരു സെൻട്രലിൽ എത്താൻ വന്ദേഭാരതിനു 2 മണിക്കൂർ 20 മിനിറ്റു മതിയാകും. രാവിലെ 6നു കോഴിക്കോട്ടു നിന്നു പുറപ്പെട്ടാൽ, 8.20ന് മംഗളൂരുവിൽ എത്തും. പുലർച്ചെ 4.45നു മലബാർ എക്സ്പ്രസ് പോയിക്കഴിഞ്ഞാൽ, പിന്നീട് 6.10ന് ആണു മംഗളൂരു ഭാഗത്തേക്കു കോഴിക്കോട്ടുനിന്നു പ്രതിദിന ട്രെയിനുള്ളത്.
മംഗളൂരു സെൻട്രലിൽ നിന്നു കോഴിക്കോട്ടേക്ക് വൈകിട്ട് 6.15നു പുറപ്പെടുന്ന മലബാർ എക്സ്പ്രസ് കഴിഞ്ഞാൽ 11.45ന് വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് മാത്രമാണു പ്രതിദിന ട്രെയിൻ. മറ്റു ട്രെയിനുകളുടെ സമയത്തെ ബാധിക്കാതെ വന്ദേഭാരതിനു കോഴിക്കോടു നിന്നു മംഗളൂരുവിലേക്കും തിരിച്ചും യാത്ര നടത്താൻ കഴിയും.
ഇതു വിശദമാക്കി എം.കെ.രാഘവൻ എംപി നേരത്തേ തന്നെ റെയിൽവേ മന്ത്രിക്കു നിവേദനം നൽകുകയും പാർലമെന്റിൽ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു.
8 കോച്ചുകളുള്ളതാണു നിലവിൽ മംഗളൂരു–ഗോവ വന്ദേഭാരത്. കോഴിക്കോട്ടേക്കു നീട്ടുമ്പോൾ ഇതു വർധിപ്പിക്കേണ്ടി വരും. മംഗളൂരു–തിരുവനന്തപുരം, കാസർകോട് – മംഗളൂരു വന്ദേഭാരത് ട്രെയിനുകൾക്ക് 20 കോച്ചുകളുണ്ടായിട്ടും നിലവിൽ ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയുണ്ട്.
ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്കു നീട്ടുന്നതിലൂടെ ഇവിടെനിന്നു മുംബൈയിലേക്കു വന്ദേഭാരത് യാത്ര സാധ്യമാകുമെന്നും യാത്രക്കാർ പറയുന്നു. മുംബൈയിൽ കഴിയുന്ന മലബാറുകാർക്ക് നാട്ടിൽ വന്നു പോകാനുള്ള യാത്രാസമയം വളരെയധികം കുറയുമെന്നും അവർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.