ഡൽഹി സമരം: പ്രതിഷേധക്കാരുടെ ആക്രമണ ദൃശ്യങ്ങൾ പുറത്ത്; നിരീക്ഷണത്തിന് അത്യാധുനിക എ.ഐ സംവിധാനവുമായി ഡൽഹി പൊലീസ്

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധ സമരങ്ങൾക്ക് അണിനിരന്നവരെ നിരീക്ഷിക്കാൻ 'ഇക്ഷണ' ഉൾപ്പെടെയുള്ള അത്യാധുനിക എ.ഐ. സംവിധാനങ്ങൾ ഉപയോഗിച്ച് ഡൽഹി പോലീസ്. 


ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളിൽനിന്ന് വ്യക്തികളുടെ മുഖം തിരിച്ചറിഞ്ഞ് വ്യക്തമായ ചിത്രങ്ങളും പേരും മേൽവിലാസവും വരെ കണ്ടെത്താനാവുന്ന സംവിധാനങ്ങളാണ് ഇവ.

വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ തന്റെ ദൃശ്യങ്ങൾ പോലീസ് കൺട്രോൾ വാഹനത്തിനുള്ളിലെ മോണിറ്ററിൽ കാണുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകയായ സൃഷ്ടി എക്സിൽ പങ്കുവെച്ചിട്ടുണ്ട്.


നിരീക്ഷണ ക്യാമറകളിൽ പകർത്തുന്ന ദൃശ്യങ്ങളിൽനിന്ന് റെക്കഗ്നിഷൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ആളുകളെ തിരിച്ചറിയുകയും അവരുടെ പേരുവിവരങ്ങളും വ്യക്തമായ ചിത്രങ്ങളും സ്ക്രീനിൽ പ്രദർശിപ്പിച്ചതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ആയിരക്കണക്കിനാളുകൾ സംഘടിക്കുന്ന പ്രദേശത്തെ തത്സമയ സുരക്ഷാ നിരീക്ഷണങ്ങൾക്കു പുറമേ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷങ്ങളിൽ പോലീസിനെ ആക്രമിച്ചവരെ കണ്ടെത്താനും നടപടി സ്വീകരിക്കാനും കൂടിയാണ് പോലീസ് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും എ.ഐ. (AI) അധിഷ്ഠിത ടൂളുകളും ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചത്. 


സംഘർഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥരെ പിന്തുടരുന്നതും ആക്രമിക്കുന്നതും അവരുടെ ലാത്തികൾ തട്ടിയെടുക്കുന്നതുമായ നിരവധി വീഡിയോകൾ ഈ രീതിയിൽ പോലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ, ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം, എ.ഐ. അധിഷ്ഠിത വീഡിയോ അനാലിസിസ് എന്നിവ ഉപയോഗിച്ച് പ്രതികളെ കണ്ടെത്താനായി പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്താൻ വീഡിയോ ഗ്രാഫർമാരേയും പോലീസ് ചുമതലപ്പെടുത്തിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽനിന്നുള്ള ദൃശ്യങ്ങൾ ഒത്തുനോക്കിയും മൊബൈൽ ഫോൺ റെക്കോർഡിംഗുകൾ, നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾ എന്നിവ പരിശോധിച്ചുമാണ് പ്രതികളെ തിരിച്ചറിയാൻ പോലീസ് ശ്രമിക്കുന്നത്. 

ഇതിനു പുറമേ, പോലീസ് ഉദ്യോഗസ്ഥരുടെ ശരീരത്തിൽ ഘടിപ്പിച്ച പ്രത്യേക ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങളും പ്രതിഷേധക്കാരെ തിരിച്ചറിയാനായി പോലീസ് ഉപയോഗിക്കുന്നുണ്ട്. ഇക്ഷണ - എ.ഐ. അധിഷ്ഠിത മൊബൈൽ സി.സി.ടി.വി. നിരീക്ഷണ സംവിധാനം ഡൽഹി പോലീസിന്റെ എ.ഐ. അധിഷ്ഠിത മൊബൈൽ സി.സി.ടി.വി. നിരീക്ഷണ സംവിധാനമായ 'ഇക്ഷണ'യുടെ വാഹനത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുമ്പും ആളുകൾ കൂട്ടമായി സംഘടിക്കുന്ന ഇടങ്ങളിലെ തത്സമയ സുരക്ഷയ്ക്കായി ഇക്ഷണ (Ikshana) സംവിധാനം ഉപയോഗിച്ചിട്ടുണ്ട്. സി.പി. പ്ലസുമായി (CP PLUS) സഹകരിച്ച് ഡൽഹി പോലീസ് വികസിപ്പിച്ചെടുത്ത അത്യാധുനിക എ.ഐ. അധിഷ്ഠിത മൊബൈൽ നിരീക്ഷണ വാഹനമാണ് 'ഇക്ഷണ'. ജി20 ഉച്ചകോടിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്. നഗരത്തിലെ സുരക്ഷ വർധിപ്പിക്കുന്നതിനും പ്രത്യേകിച്ച് പുതുവത്സരാഘോഷങ്ങൾ പോലുള്ള തിരക്കേറിയ സമയങ്ങളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഡൽഹി പോലീസ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. 

ഇക്ഷണ സംവിധാനത്തിന്റെ പ്രധാന സവിശേഷതകൾ:

ചുറ്റുപാടുകൾ പൂർണമായും (360 ഡിഗ്രി) നിരീക്ഷിക്കുന്നതിനായി അത്യാധുനിക എ.ഐ. എ.എൻ.പി.ആർ. (AI-powered ANPR) ക്യാമറകൾ, മൊബൈൽ പി.ടി.ഇസെഡ്. (Mobile PTZ) ക്യാമറകൾ, വേരിഫോക്കൽ ബുള്ളറ്റ് ക്യാമറകൾ എന്നിവ ഈ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ജനക്കൂട്ടത്തിനിടയിലെ ആളുകളുടെ മുഖം തിരിച്ചറിയാനും വാഹനങ്ങളും അവയുടെ നമ്പർ പ്ലേറ്റുകളും തത്സമയം തിരിച്ചറിയാനും ഈ സംവിധാനത്തിന് സാധിക്കും. മുൻകാല കുറ്റവാളികളുടെയും സംശയാസ്പദമായ വ്യക്തികളുടെയും ഡാറ്റാബേസുമായി ഈ എ.ഐ. സംവിധാനം ബന്ധിപ്പിച്ചിട്ടുണ്ട്. അതിനാൽ ഇവരെ ജനക്കൂട്ടത്തിൽ കണ്ടെത്തിയാൽ ഉടനടി പോലീസിന് മുന്നറിയിപ്പ് നൽകാൻ ഇക്ഷണയ്ക്ക് കഴിയും. ജനക്കൂട്ടത്തിന്റെ പെരുമാറ്റം വിശകലനം ചെയ്യാനും അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കാനും ഇതിലെ സോഫ്റ്റ്‌വെയറിന് കഴിവുണ്ട്. കൂടാതെ ഗതാഗതം സുഗമമാക്കാനും ആൾക്കൂട്ടത്തെ ഫലപ്രദമായി നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. തത്സമയ നിരീക്ഷണത്തിനും ഏകോപനത്തിനുമായി പൂർണമായും സജ്ജീകരിച്ച ഒരു കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ഈ വാഹനത്തിൽ തന്നെയുണ്ട്. സുരക്ഷാ സംവിധാനങ്ങളെല്ലാം തകരാറില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സി.പി. പ്ലസിന്റെ ഹെൽത്ത് മോണിറ്ററിംഗ് സോഫ്റ്റ്‌വെയറും ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു. ക്യാമറാ ദൃശ്യങ്ങളിൽ കാണുന്ന വ്യക്തികളുടെ വിവരങ്ങൾ അറിയാൻ പോലീസിന്റെയും ഗതാഗത വകുപ്പിന്റെയും ഔദ്യോഗിക ഡാറ്റാബേസുകളിൽനിന്നാണ് ഇക്ഷണ വിവരങ്ങൾ കണ്ടെത്തുന്നത്.


ആളുകളുടെ വിവരങ്ങൾ ലഭിക്കുന്നത് എവിടെനിന്ന്? 

രാജ്യത്തെയും സംസ്ഥാനത്തെയും കുറ്റവാളികൾ, വിവിധ കേസുകളിൽ പ്രതികളായവർ, കാണാതായവർ എന്നിവരുടെ വിവരങ്ങളും ചിത്രങ്ങളും അടങ്ങിയ പോലീസിന്റെ കേന്ദ്രീകൃത ഡാറ്റാബേസായ സി.സി.ടി.എൻ.എസ്. (ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക്ക് ആൻഡ് സിസ്റ്റംസ്), കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെയും സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെയും (MVD) വാഹന രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ അടങ്ങിയ ഡാറ്റാബേസായ വാഹൻ, സാരഥി, മുൻകാല കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ ഫോട്ടോകളും വിരലടയാളങ്ങളും അടങ്ങിയ ഡിജിറ്റൽ ശേഖരമായ പോലീസ് ക്രൈം റെക്കോർഡ്സ് തുടങ്ങിയവയിൽനിന്നുള്ള വിവരങ്ങൾ ഇക്ഷണയ്ക്ക് ലഭിക്കും. ആധാർ ഡാറ്റ ഇതിനായി ഉപയോഗിക്കുന്നുണ്ടെന്ന് അഭ്യൂഹമുണ്ടെങ്കിലും നിയമപരമായി അതിന് സാധിക്കില്ല. കാരണം, യു.ഐ.ഡി.എ.ഐ. (UIDAI) ചട്ടങ്ങളും സുപ്രീം കോടതി വിധികളും അനുസരിച്ച് ആധാറിലുള്ള പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങളോ ഫോട്ടോയോ പോലീസിന്റെ ക്രമസമാധാന പരിപാലന ആവശ്യങ്ങൾക്കോ പൊതുജന നിരീക്ഷണത്തിനോ പങ്കുവെക്കാൻ അനുവാദമില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !