ചെന്നൈ: കേരളത്തിന്റെ ഓപ്പറേഷൻ തൂഫാന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് പരിപൂർണ പിന്തുണ വാഗ്ദാനം ചെയ്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്ന് ചെന്നൈയിലെത്തി രമേശ് ചെന്നിത്തല വിജയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചർച്ച അരമണിക്കൂർ നീണ്ടെന്നും ഓപ്പറേഷൻ തൂഫാനിൽ തമിഴ്നാട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി കേരള–തമിഴ്നാട് അതിർത്തിയിൽ പരിശോധന കടുപ്പിക്കും.
ഇരുസംസ്ഥാനങ്ങളിലേയും പൊലീസ് സംവിധാനങ്ങൾ ലഹരി മാഫിയയെ തകർക്കാൻ കൈകോർക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിൽ ഓപ്പറേഷൻ തൂഫാന്റെ ബ്രാൻഡ് അംബാസഡർ മോഹൻലാലിനൊപ്പം കൊച്ചിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ വിജയിയെ ചെന്നിത്തല ക്ഷണിച്ചു.
പരിപാടിയിൽ പങ്കെടുക്കാനുള്ള താൽപര്യം വിജയ് അറിയിച്ചതായും ചെന്നിത്തല പറഞ്ഞു. മോഹൻലാലും വിജയും ചേർന്ന് അഭിനയിച്ച 'ജില്ല' എന്ന സിനിമയുടെ പേരും വാർത്താസമ്മേളനത്തിൽ ചെന്നിത്തല പരാമർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.