കെഎസ്ആർടിസി ബസിലെ വനിതാ കണ്ടക്ടർ സർവീസിനിടെ അനുമതിയില്ലാതെ ജോലി അവസാനിപ്പിച്ചു വീട്ടിൽ പോയതായി പരാതി; കെഎസ്ആർടിസി അന്വേഷണമാരംഭിച്ചു

മൂന്നാർ: കെഎസ്ആർടിസി ബസിലെ വനിതാ കണ്ടക്ടർ സർവീസിനിടെ ടിക്കറ്റ് മെഷീനും പണവും മറ്റൊരു ജീവനക്കാരനെ ഏൽപിച്ചു വീട്ടിൽ പോയതായി പരാതി. മൂന്നാർ ഡിപ്പോയിലെ കണ്ടക്ടർ മൂന്നാർ - അടിമാലി റൂട്ടിലെ ചെകുത്താൻമുക്കിൽവച്ച് അനുമതിയില്ലാതെ ജോലി അവസാനിപ്പിച്ചു വീട്ടിൽ പോയെന്നാണു പരാതി. 


മൂന്നാർ - കോട്ടയം റൂട്ടിലോടുന്ന ബസിൽ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണമാരംഭിച്ചു.


കോട്ടയത്തുനിന്നു മൂന്നാറിനു വരികയായിരുന്നു ബസ്. ഡിപ്പോയിൽ ജോലിക്കു പോകുന്നതിനായി ഒരു കെഎസ്ആർടിസി ജീവനക്കാരൻ ചെകുത്താൻമുക്കിൽനിന്നു ബസിൽ കയറി.


തുടർന്നാണ് ടിക്കറ്റ് മെഷീനും പണവും ഡിപ്പോയിൽ ഏൽപിക്കാൻ പറഞ്ഞ് കണ്ടക്ടർ ഇറങ്ങിപ്പോയത്. മൂന്നാറിലെത്താൻ അരമണിക്കൂർ ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. ബസ് പതിവുപോലെ മൂന്നാറിലെത്തി.


ഡിപ്പോയിൽ സർവീസ് നിർത്തിയാൽ, സ്റ്റേഷൻ മാസ്റ്ററുടെ അടുത്തെത്തി ഡ്യൂട്ടി അവസാനിപ്പിച്ചശേഷം മെഷീനും പണവും നൽകി വേ ബില്ലും നൽകി ഒപ്പിട്ടശേഷം മാത്രമേ കണ്ടക്ടർ വീട്ടിൽ പോകാവൂ എന്നാണു നിയമം. ബസിലുണ്ടായിരുന്ന യാത്രക്കാർ വിവരം ഡിപ്പോയിൽ അറിയിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !