പാടത്തെ വലിയ ജലസംഭരണിയിൽ കുളിക്കാനിറങ്ങി ;ബന്ധുവീട്ടിൽ വിരുന്നിനെത്തിയ പത്തൊൻപതുകാരിക്ക് ദാരുണാന്ത്യം

വരവൂർ (തൃശൂർ): ബന്ധുവീട്ടിൽ വിരുന്നിനെത്തി സമപ്രായക്കാരായ ബന്ധുക്കൾക്കെ‍ാപ്പം ജലസംഭരണിയിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങി മരിച്ചു. ദേശമംഗലം വറവട്ടൂർ വരമംഗലത്ത് വീട്ടിൽ നാസറിന്റെ മകൾ ഹസ്ന (19)യാണ് മരിച്ചത്. 


ഒപ്പം കുളിക്കാനിറങ്ങി വെള്ളത്തിൽ താഴ്ന്നു പേ‍ായ മറ്റു രണ്ടു യുവതികളെ രക്ഷപ്പെടുത്തി. വരവൂർ നടുവട്ടത്ത് അമ്മ‍ായിയുടെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു ഹസ്ന. 

ബന്ധുക്കളായ മറ്റു രണ്ടു യുവതികളുമെ‍‍ാത്ത് ഇന്നലെ ഉച്ച കഴിഞ്ഞ് വീടിനു സമീപത്തെ പാടത്തെ ജലസേചനത്തിനുപയേ‍ാഗിക്കുന്ന വലിയ ജലസംഭരണിയിൽ കുളിക്കാനിറങ്ങിയതായിരുന്നു.


കുളിക്കുന്നതിനിടയിൽ മൂവരും വെള്ളത്തിൽ താഴ്ന്നു പ‍ോയി. നാട്ടുക‍ാർ ഓടിയെത്തി രണ്ടു യുവതികളെ രക്ഷപ്പെടുത്തി. 


കാണാതായ ഹസ്നയ്ക്കുവേണ്ടി അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു തിരച്ചിൽ നടത്തിയെങ്കിലും രാത്രിയേ‍ാടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

മൃതദേഹം തൃശൂർ മെഡിക്കൽ കേ‍ാളജ് ആശുപത്രി മേ‍ാർച്ചറിയിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !