ലണ്ടൻ: സെന്റർ കോർട്ടിലെ റോയൽ ബോക്സിലിരുന്നു വിമ്പിൾഡൻ കണ്ട് ആസ്വദിച്ച് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറും. വെള്ളിയാഴ്ച ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നീസ് ആൻഡ് ക്രോക്കറ്റ് ക്ലബ്ബിൽ നടന്ന പുരുഷ സിംഗിൾസ് സെമി ഫൈനൽ മത്സരമാണ് ഇരുവരും കണ്ടത്.
2015ൽ സച്ചിനും കോലിയും വിമ്പിൾഡനിൽ പങ്കെടുത്ത ചിത്രവും, 2026ൽ സച്ചിൻ ഗില്ലിനൊപ്പം ഇരിക്കുന്ന ചിത്രവുമാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘‘സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി, ശുഭ്‌മൻ ഗിൽ. ഇന്ത്യൻ ക്രിക്കറ്റ് രാജകീയതയുടെ മൂന്നു തലമുറകൾ ഒരൊറ്റ ചിത്രത്തിൽ.’’– വിമ്പിൾഡൻ എക്സിൽ കുറിച്ചു.
അതേസമയം, ഇംഗ്ലണ്ട് ക്ലബ്ബ് ക്ഷണിക്കുന്ന പ്രത്യേക അതിഥികൾക്കായി നീക്കിവച്ചിരിക്കുന്ന റോയൽ ബോക്സിൽ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറയും കഴിഞ്ഞദിവസം മത്സരം കാണാനുണ്ടായിരുന്നു. നെതർലൻഡ്സ് പ്രതിരോധ താരവും ലിവർപൂൾ ക്യാപ്റ്റനുമായ വിർജിൽ വാൻ ഡൈക്കും അതിഥിയായി എത്തിയിരുന്നു. ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലാണ് നെതർലൻഡ്സ് പുറത്തായത്. ബ്രിട്ടിഷ് അഭിനേതാക്കളായ ബെനഡിക്റ്റ് കംബർബാച്ച്, ഹ്യൂ ലോറി, ഡാമിയൻ ലൂയിസ് എന്നിവരും ഫാഷൻ ഡിസൈനർ ടോം ഫോർഡ്, അന്ന വിന്റൂർ എന്നിവരും റോയൽ ബോക്സിൽ ഇരുന്ന് മത്സരം വീക്ഷിച്ചു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.