എപ്പോഴും "ഒരു ചായ കിട്ടിയിരുന്നെങ്കില്‍" എന്ന് ചിന്തിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. ഇന്ത്യക്കാരുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത പാനീയമാണ് ചായ.
രാവിലെ ഉറക്കമുണർന്നാലുടൻ ഒരു കപ്പ് ചായ കുടിച്ചാലേ പലർക്കും ശരിയായ ഉന്മേഷം ലഭിക്കൂ എന്ന അവസ്ഥയാണ്. ജോലിസ്ഥലത്തെ കടുത്ത പിരിമുറുക്കങ്ങളില്‍ നിന്ന് ആശ്വാസം തേടാൻ എല്ലാവരും ആശ്രയിക്കുന്നതും ഈ ചായ ഇടവേളകളെത്തന്നെയാണ്. അല്പം തലവേദനയോ അസ്വസ്ഥതയോ തോന്നിയാല്‍ ഒരു ചായ കുടിച്ചാല്‍ എല്ലാം മാറിക്കോളും എന്ന് വിശ്വസിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും.ഒരു ദിവസം മൂന്നും നാലും ചായ കുടിക്കുന്നവരുണ്ട്. എന്നാല്‍ 90 ദിവസത്തേക്ക് ചായ പൂർണമായും ഒഴിവാക്കിയുള്ള ചലഞ്ച് പരീക്ഷിച്ചാലോ? ഇതിലൂടെ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് വിദഗ്ധരുടെ കണ്ടെത്തലുകള്‍ നോക്കാം.
അമിതമായി ചായ കുടിക്കുന്നവർക്ക് ആദ്യത്തെ രണ്ടാഴ്ച ഏറ്റവും പ്രയാസമുള്ള സമയമായിരിക്കും. ദിവസവും ഒന്നിലധികം കപ്പ് ചായ കുടിക്കുന്നവർ പെട്ടെന്ന് അത് നിർത്തിയാല്‍ ആദ്യം അനുഭവപ്പെടുന്നത് Caffeine Withdrawal ലക്ഷണങ്ങളായിരിക്കും.കഫീൻ വിഡ്രോവല്‍ ലക്ഷണങ്ങള്‍
തലവേദന,ക്ഷീണം,അസ്വസ്ഥത,ശ്രദ്ധക്കുറവ്,വീണ്ടും ചായ കുടിക്കണമെന്ന ശക്തമായ ആഗ്രഹം എന്നാല്‍ ഈ ലക്ഷണങ്ങളെല്ലാം താത്കാലികമാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശരീരം പുതിയ മാറ്റവുമായി പൊരുത്തപ്പെടാൻ തുടങ്ങും.
മൂന്നും നാലും ആഴ്ച ഊർജം കൂടുതല്‍ സ്ഥിരതയോടെ
മൂന്നാം ആഴ്ചയോടെ പലരിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങും. ചായ കുടിക്കാതെ തന്നെ ദിവസം മുഴുവൻ ഊർജം നിലനിർത്താൻ കഴിയുന്നതായി അനുഭവപ്പെടും. കഫീൻ നല്‍കുന്ന പെട്ടെന്നുള്ള ഉന്മേഷവും പിന്നീട് ഉണ്ടാകുന്ന ക്ഷീണവും കുറയുന്നതിനാല്‍ ശരീരം കൂടുതല്‍ സ്വാഭാവികമായ രീതിയില്‍ പ്രവർത്തിക്കാൻ തുടങ്ങും.
സുഖമുള്ള ഉറക്കം
വൈകുന്നേരമോ രാത്രിയോ ചായ കുടിക്കുന്നവരാണെങ്കില്‍ അത് നിർത്തുന്നത് നല്ല ഉറക്കത്തിന് സഹായകമാകാം.വേഗത്തില്‍ ഉറങ്ങാൻ കഴിയും.ഉറക്കത്തിന്റെ ആഴം വർധിക്കും,രാവിലെ കൂടുതല്‍ ഉന്മേഷത്തോടെ എഴുന്നേല്‍ക്കാം 'മികച്ച ഉറക്കം മാനസികാരോഗ്യത്തിനും ശ്രദ്ധ വർധിപ്പിക്കാനും ഗുണം ചെയ്യും.
വയറിനും കിട്ടും ആശ്വാസം
ഒഴിഞ്ഞ വയറ്റില്‍ ചായ കുടിക്കുന്ന ശീലം ഉള്ളവരില്‍ ചിലർക്ക് താഴെ പറയുന്ന പ്രശ്‌നങ്ങള്‍ കുറയാൻ സാധ്യതയുണ്ട്.അസിഡിറ്റി,വയറുവീക്കം,വയറിലെ അസ്വസ്ഥത എന്നാല്‍ ഇത് എല്ലാവർക്കും ഒരുപോലെ അനുഭവപ്പെടണമെന്നില്ല. ഭക്ഷണരീതിയും ജീവിതശൈലിയും ഇതിനെ സ്വാധീനിക്കാനിടയുണ്ട്.
മൂന്ന് മാസമാകുമ്പോഴേക്കും ശരീരം കഫീൻ ഇല്ലാത്ത ജീവിതവുമായി പൊരുത്തപ്പെടും. ഈ ഘട്ടത്തില്‍ പലരും പറയുന്ന മാറ്റങ്ങള്‍, കൂടുതല്‍ ആഴത്തിലുള്ള ഉറക്കം ദിവസം മുഴുവൻ ഊർജം,ചായയോടുള്ള ആശ്രയത്വം കുറയുക, കഫീൻ വേണമെന്ന തോന്നല്‍ കുറയുക ദിനചര്യയില്‍ കൂടുതല്‍ നിയന്ത്രണം അനുഭവപ്പെടുക
അമിതമായ കഫീൻ ഉപയോഗം കുറയുന്നത് ഹൃദയാരോഗ്യത്തിനും ഗുണകരമാകാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ചായ മൂലമുണ്ടാകുന്ന പല്ലിലെ കറയും കുറയാൻ സാധ്യതയുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.