ന്യൂഡല്‍ഹി: കരസേനയ്ക്ക് പുതിയ മേധാവി. നിലവില്‍ കരസേനാ മേധാവി ആയ ലഫ്.ജനറല്‍ ധീരജ് സേത്തിനെയാണ് പുതിയ മേധാവി ആയി നിയമിച്ചിരിക്കുന്നത്.
ഈ മാസം മുപ്പതിന് അദ്ദേഹം ചുമതലയേറ്റെടുക്കും.ജനറല്‍ ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്ന ഒഴിവിലാണ് ഇദ്ദേഹത്തിന്റെ നിയമനം. കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ട ഔദ്യോഗിക അറിയിപ്പിലാണ് ഇക്കാര്യമുള്ളത്. നിലവില്‍ സേനയുടെ ഉപമേധാവിയാണ് ഇദ്ദേഹം.നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. നാല് പതിറ്റാണ്ടായി അദ്ദേഹം സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നു. ഇക്കാലയളവില്‍ നിരവധി തന്ത്രപരമായ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. 1986ലാണ് അദ്ദേഹം സൈന്യത്തിന്റെ ഭാഗമായത്.
ഡെസെര്‍ട്ട് മേഖലയിലെ ആര്‍മ്ഡ് റെജിമെന്റ്, പശ്ചിമ കമാന്‍ഡ് മേധാവി, ജമ്മുകശ്മിരീലെ നുഴഞ്ഞു കയറ്റ വിരുദ്ധ സേന മേധാവി തുടങ്ങിയ ചുമതലകള്‍ വഹിച്ചു.സുദര്‍ശന ചക്ര കോര്‍പ്സിന്റെ മേധാവിയായും പ്രവര്‍ത്തിച്ചു.
ഡല്‍ഹി മേഖല ജനറല്‍ ഓഫീസര്‍ കമാന്‍ഡര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സമയത്ത് സുപ്രധാന ദേശീയ അന്തര്‍ദേശീയ സൈനിക ചുമതലകളും ആഘോഷ പരിപാടികളുടെ ചുമതലകളും വഹിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.