പുനലൂർ: പ്ലാച്ചേരി ക്ഷേത്രഗിരിയിൽ പ്രവർത്തിക്കുന്ന അഭയകേന്ദ്രത്തിലെ അന്തേവാസിയായ 72 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.തെന്മല പഞ്ചായത്ത് 14-ആം വാർഡിൽ പ്രവർത്തിക്കുന്ന പുനർജനി ചാരിറ്റബിൾ സൊസൈറ്റി എന്ന അഭയകേന്ദ്രത്തിനെതിരെയാണ് പരാതി.
സംഭവത്തിൽ അഭയ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിൽ ഒരാളായ ബ്രഹ്മദാസിനെ തെന്മല പോലീസ് കസ്റ്റഡിയിലെടുത്തു. അതിക്രമത്തിന് ഇരയായ വയോധികരായ 72 വയസ്സും 70 വയസ്സുള്ള സ്ത്രീകളിൽ നിന്നും തെന്മല പോലീസ് മൊഴി ശേഖരിച്ചുവരികയാണ്.വെള്ളിയാഴ്ച രാവിലെ അഭയ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട് പുറത്തിറങ്ങിയ രണ്ട് വയോധികരായ സ്ത്രീകൾ സമീപത്തെ വീടുകളിൽ എത്തി തങ്ങൾക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഉടൻതന്നെ വീട്ടുകാർ പ്രദേശത്തെ ജനപ്രതിനിധികളെ വിവരമറിയിക്കുകയായിരിന്നു. ഇവർ സ്ഥലത്തെത്തി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും വൃദ്ധരായ സ്ത്രീകൾക്ക് നേരെ വലിയ അതിക്രമം നടന്നതായി ബോധ്യപ്പെട്ടതോടെ തെന്മല പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തെന്മല പോലീസ് സ്ഥലത്തെത്തി ഇവരുടെ മൊഴി ശേഖരിച്ച ശേഷം അഭയ കേന്ദ്രത്തിലെ നടത്തിപ്പുകാരിൽ ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
കുന്നിൻ മുകളിലെ ഒരു വീട്ടിലാണ് അഭയ കേന്ദ്രം പ്രവർത്തിക്കുന്നത്.വൃത്തിഹീനമായ അന്തരീക്ഷത്തിൽ ശുചിത്വമില്ലാതെയാണ് അന്തേവാസികളെ ഇവിടെ പാർപ്പിച്ചിരിക്കുന്നത്.
ഒരു മുറിക്കുള്ളിൽ ഏഴുപേരെയാണ് പാർപ്പിച്ചിരിക്കുന്നത്.കൂടുതൽ പേർക്കും നടക്കാൻ പോലും കഴിയാത്ത അവശതയിലുയിലുള്ളവരാണ്.
മദ്യപിച്ചിരുന്ന നടത്തിപ്പുകാരൻ നിരന്തരം തങ്ങളെ നിരന്തരം ലൈംഗികാഥിക്രമങ്ങൾക്ക് വിധേയമാക്കാറുണ്ടെന്നും ഇത് ഭയന്നാണ് ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമം നടത്തിയതെന്നും ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച വയോധികരിൽ ഒരാൾ പറഞ്ഞു. സ്ഥാപനത്തിന്റെ ലൈസൻസും നടത്തിപ്പ് പ്രവർത്തനങ്ങളും ഉൾപ്പെടെ തെന്മല പോലീസ് വിശദമായി പരിശോധിക്കുകയാണ്.
തെന്മല പഞ്ചായത്തിലെ നിന്നുള്ള ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തി പരിശോധനകൾ നടത്തുന്നുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.