കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ജനപ്രിയ ‘പാലാ - ബെംഗളൂരു എസി സർവീസ്’ കട്ടപ്പുറത്ത്

കറുകച്ചാൽ : ബന്ദിപ്പൂർ വനമേഖലയുടെ സൗന്ദര്യം ആസ്വദിച്ച് സുഖകരമായി ബെംഗളൂരുവിലേക്ക് പോകാൻ ടിക്കറ്റെടുത്ത യാത്രക്കാർ പെരുവഴിയിലായി.

കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ജനപ്രിയ ‘പാലാ - ബെംഗളൂരു എസി സർവീസ്’ കട്ടപ്പുറത്ത്. റൂട്ടിലെ 2 എസി ബസുകളും സാങ്കേതിക തകരാറിലായതാണ് കെഎസ്ആർടിസിയുടെ ‘ പൊന്മുട്ടയിടുന്ന താറാവിനെ’ പ്രതിസന്ധിയിലാക്കിയത്.

നിലവിൽ കൂത്താട്ടുകുളം ഡിപ്പോയിൽ നിന്ന് ഒരു പകരം ബസ് എത്തിച്ചാണ് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് മുടന്തി പോകുന്നത്. ഇന്നലെ തൃശൂർ ഡിപ്പോയിൽ നിന്ന് എസി ബസ് എത്തിച്ചിട്ടുണ്ട്. എന്നാൽ സ്ഥിരം ബസ് എത്തിച്ചില്ലെങ്കിൽ സർവീസ് വീണ്ടും മുടങ്ങുമോ എന്ന് ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം ഓൺലൈനിൽ ടിക്കറ്റ് എടുത്തവരെ മറ്റ് പല കണക്‌ഷൻ ബസുകളിലായി കയറ്റി വിടുകയായിരുന്നു.

നഷ്ടം പ്രതിദിനം 65,000 കെഎസ്ആർടിസിക്ക് വൻ സാമ്പത്തിക ലാഭമുണ്ടാക്കിക്കൊടുത്തിരുന്ന റൂട്ടാണിത്. ദിവസം 60,000 രൂപ മുതൽ 65,000 രൂപ വരെയായിരുന്നു സർവീസിൽ നിന്നുള്ള വരുമാനം. ജനപ്രിയ സർവീസ് മുടങ്ങാതിരിക്കാൻ അടിയന്തരമായി 2 പുതിയ എസി ബസുകൾ അനുവദിക്കണമെന്നാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും ആവശ്യം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !