സർക്കാരിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥന്മാർ വേണ്ട: 'തൊരപ്പൻ പണിയെടുക്കുന്ന ആരെയും ഈ കസേരയില്‍ ഇരുത്തില്ല' മുരളീധരൻ,

തശൂർ: തൊരപ്പൻ പണിയെടുക്കുന്ന ആരെയും ഈ കസേരയില്‍ ഇരുത്തില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. റീന തുരപ്പൻ പണി നടത്തിയോ എന്ന് മേല്‍ കോടതിയില്‍ പറഞ്ഞോളാമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥന്മാർ മുരളിധരൻ ഇരിക്കുമ്പോള്‍ ആ കസേരയില്‍ ഉണ്ടാകില്ല. സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ പിണറായി രാജിവെച്ചോ. ഇത് തിരിച്ചടിയല്ല, മേലെ കോടതിയുണ്ട്. ചില കാര്യങ്ങളില്‍ ഉടൻ തീരുമാനം എടുക്കണമെന്നും ഈ കസേരയില്‍ ഇരിക്കുന്നിടത്തോളം ഇങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. 

ഭരണപരമായ കാര്യങ്ങളില്‍ ചില തീരുമാനങ്ങള്‍ ഉണ്ടാകും. മുകളില്‍ സ്ഥാപനങ്ങള്‍ ഉണ്ടല്ലോ. സെഷൻസ് കോടതി തൂക്കിക്കൊല്ലാൻ വിധിച്ചാല്‍ അതിന് മുകളില്‍ ഹൈക്കോടതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയില്‍ സർക്കാരിന് തിരിച്ചടിയേറ്റിരുന്നു. ആരോഗ്യ വകുപ്പിന്റെ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഉത്തരവിലെ വൈരുദ്ധ്യവും സ്പെഷ്യല്‍ റൂളും ചൂണ്ടിക്കാട്ടി ഡോ. റീന നല്‍കിയ ഹർജിയിലാണ് നടപടി. സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ഡിഎച്ച്‌എസിനെ മാറ്റിയത് എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വാദം.

ആരോഗ്യവകുപ്പ് ഡയറക്ടർ പദവിയില്‍ നിന്ന് ഡോ. റീനയെ സ്ഥലം മാറ്റിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. ഡിഎച്ച്‌എസ് പദവിയില്‍ മൂന്ന് വർഷം പൂർത്തിയാക്കിയതും പകർച്ചവ്യാധി കാലത്ത് 15 ദിവസത്തെ അവധി അപേക്ഷ നല്‍കിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ ഉത്തരവ്.

 എറണാകുളം റീജിയണല്‍ ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടർ പദവിയിലേക്കായിരുന്നു സ്ഥലം മാറ്റം. 15 ദിവസത്തെ അവധി അപേക്ഷ നല്‍കിയിട്ടില്ലെന്ന് രേഖാമൂലം വ്യക്തമാക്കിയ ഡോ. റീന ഉത്തരവിനെതിരെ തിരുവനന്തപുരം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു.

സ്പെഷ്യല്‍ റൂള്‍ പ്രകരം ആരോഗ്യവകുപ്പ് ഡയറക്ടർ പദവിക്ക് മൂന്ന് വർഷത്തെ സമയപരിധിയില്ലെന്നും അഡ്മിനിസ്ട്രേറ്റീവ് കേഡറില്‍ നിന്ന് സ്പെഷ്യാലിറ്റി കേഡറിലേക്ക് എക്സിക്യൂട്ടീവ് ഓർഡർ വഴി മാറ്റാനാവില്ലെന്നും വാദിച്ചു. ചോദിച്ചിട്ടില്ലാത്ത അവധി അപേക്ഷയുടെ പേരില്‍ വ്യാജ ആരോപണം ഉന്നയിച്ച്‌ അപമാനിച്ചെന്നും ഹർജിയിലുണ്ട്.

ഈ വാദങ്ങള്‍ കണക്കിലെടുത്താണ് രണ്ടാഴ്ചത്തെ സ്റ്റേ അനുവദിച്ചത്. ഡോ. റീന കാലാവധി പൂർത്തിയാക്കിയെന്നും ഡിഎച്ച്‌എസ് തത്തുല്യ പദവിയിലേക്കാണ് മാറ്റമെന്നതടക്കമുള്ള സർക്കാർ വാദങ്ങള്‍ ട്രൈബ്യൂണല്‍ അംഗീകരിച്ചില്ല. റീനയെ കടന്നാക്രമിച്ചായിരുന്നു ആരോഗ്യമന്ത്രിയുടെ അന്നത്ത പ്രതികരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !