കാസർകോട്: നിയന്ത്രണം നഷ്ടമായ മാരുതി കാർ ഇടിച്ച് കയറിയത് ഹൈവേ പട്രോളിംഗ് പൊലീസുകാർക്ക് നേരെ. കാസർഗോഡ് കാഞ്ഞങ്ങാട് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെയാണ് നിയന്ത്രണം വിട്ട് എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്.
ഇന്നലെ ഉച്ചയോടെ ആണ് അപകടം നടന്നത്.രണ്ട് പൊലീസുകാർക്ക് സംഭവത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. വാഹനത്തിന് പിന്നില്‍ നില്‍ക്കുകയായിരുന്ന ഹൈവേ പട്രോളിംഗ് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റിട്ടുള്ളത്.
സിവില്‍ പൊലീസ് ഓഫിസർമാരായ സൂരജ്, അലോഷി എന്നിവർക്കാണ് പരിക്കേറ്റത്. സൂരജിന് കാലിനാണു പരിക്ക്. അലോഷിക്കും സാരമായ പരിക്കുണ്ട്. ഇതുവരെയും ആദ്യം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിലവില്‍ മംഗളുരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.