ഗുരുവായൂര്‍: മിഥുനമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ചയായ ഇന്ന് ശ്രീഗുരുവായൂരപ്പന് വഴിപാടായി 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചു. നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്താണ് കല്ലുകള്‍ പതിച്ച സ്വര്‍ണ്ണക്കിരീടം ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്.
ഇന്നലെ രാവിലെ ഉച്ചപൂജയ്ക്ക് മുന്‍പായിരുന്നു ചടങ്ങ്. ദേവസ്വം ചെയര്മാന് എ.വി.ഗോപിനാഥ് എക്സ് എം എല്‍ എ, ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, ക്ഷേത്രം ഡി.എ എം.രാധ, ഗോപു നന്തിലത്തിന്റെ പത്നി ഷൈനി ഗോപു എന്നിവര്‍ സന്നിഹിതരായി.ക്ഷേത്രം സോപാനപ്പടിയില്‍ സമര്‍പ്പിച്ച സ്വര്‍ണ്ണ കിരീടം ചാര്‍ത്തിയായിരുന്നു ഗുരുവായൂരപ്പന് ഇന്നലെ ഉച്ചപൂജ 201 ഗ്രാം 370 മില്ലിഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരിടത്തിന് 30 ലക്ഷം രൂപയോളം വില വരും. ഗുരുവായൂരപ്പ ഭക്തനായ ഗോപു നന്തിലത്ത് നേരത്തെ ഗുരുവായൂരപ്പന് 3 ആനകളെ സമര്പ്പിച്ചിട്ടുണ്ട്ഗുരുവായൂരമ്പലനടയിൽ: നേരത്തെ മൂന്ന് ആനകള്‍, ഇപ്പോള്‍ ഭഗവാന് കാണിക്കയായി സ്വര്‍ണ്ണക്കിരീടം,
0
വെള്ളിയാഴ്ച, ജൂൺ 19, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.