തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം ഡ്രൈ ഡേ. ഇന്ന് സ്കൂളുകളിലും നാളെ ഓഫീസുകളിലും ഡ്രൈ ഡേ ആചരിക്കും.
ഞായറാഴ്ച വീടുകളില്‍ ശുചീകരണ യജ്ഞം നടത്തും. അതേ സമയം, കോഴിക്കോട്ടെ നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. എബോള സംശയത്തെ തുടർന്ന് കോട്ടയത്ത് നിരീക്ഷണത്തിലുള്ള സ്ത്രീയുടെ പരിശോധന ഫലം കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്.കോഴിക്കോട് നിപ ബാധിതനായ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് 10 ദിവസം പിന്നിട്ടു. യുവാവിന്റെ ആരോഗ്യസ്ഥിതി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നിരീക്ഷണത്തില്‍ ഉള്ള മൂന്ന് പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും.
സംസ്ഥാനത്ത് ഷിഗല്ല അടക്കം പകർച്ച വ്യാധികള്‍ കൂടുന്നതിനാല്‍ ഏകോപിത പ്രതിരോധ പ്രവർത്തനത്തിന് ഇന്ന് തുടക്കമാകും. ആദ്യം സ്കൂളുകളിലും തുടർന്ന് സർക്കാർ ഓഫിസുകളും വീടുകളും കേന്ദ്രീകരിച്ചാണ് ശുചീകരണം. ഇന്നലെയും സംസ്ഥാനത്ത് 19 പേർക്ക് ഷിഗല്ലെ സ്ഥിരീകരിച്ചിരുന്നു.എബോള രോഗബാധയെന്ന സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുന്ന സ്ത്രീ നിരീക്ഷണത്തില്‍ തുടരുന്നു. പുനയിലെ നാഷണല്‍ ലാബിലേക്ക് അയച്ച പരിശോധന ഫലം വന്നിട്ടില്ല.
നിലവില്‍ പ്രത്യേക ഐസൊലേഷൻ വാർഡിലാണ് സ്ത്രീയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സൗത്ത് സുഡാനില്‍ നിന്നെത്തിയ 52കാരിയെ പനിയെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.