ഡബ്ലിന്‍ : അയര്‍ലണ്ട് ഏതുസമയവും തണുത്ത കാലാവസ്ഥയുള്ള ഒരു രാജ്യമാണെന്ന പൊതു ധാരണയായൊക്കെ മാറുകയാണ്.
സമ്മറിലും ഏയര്‍ കണ്ടീഷന്‍ പോലെയുള്ള കാലാവസ്ഥയാണ് എന്ന മേനിപറച്ചിലൊക്കെ പഴങ്കഥയായാവുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനിലകളിലൊന്നായ 32 ഡിഗ്രി സെല്‍ഷ്യസ് ഗോള്‍വേ കൗണ്ടിയിലെ ആതന്റിയില് രേഖപ്പെടുത്തിയെന്ന് മെറ്റ് ഏറാന്‍.അയര്‍ലണ്ടിലെ എക്കാലത്തെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ വിവിധ സ്ഥലങ്ങളില്‍ ഒന്നാണിത്.താപനിലയിലെ നിലവിലെ ഐറിഷ് റെക്കോര്‍ഡ് 33.3 ഡിഗ്രിയാണ്.1887 ജൂണ്‍ 26 ന് കില്‍കെന്നി കാസിലിലാണ് ഇത് രേഖപ്പെടുത്തിയത്. കൊണാച്ചില് താപനില 33 ഡിഗ്രിയിലെത്തുമെന്ന് പ്രവചനമുണ്ടായിരുന്നു.മയോവിലെ ക്ലയര്മോറിസില് താപനില 30.4 ഡിഗ്രിയിലേക്ക് ഉയര്‍ന്നു.ഇതാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന താപനില.ഗോള്‍വേയിലെ മേസ് ഹെഡും നോക്ക് എയര്‍പോര്‍ട്ടും താപനിലയിലെ സ്വന്തം റെക്കോര്‍ഡുകള്‍ തകര്‍ത്തു.യഥാക്രമം 30.4 ഡിഗ്രി, 29 ഡിഗ്രി താപനിലയാണ് ഇവിടെ രേഖപ്പെടുത്തിയത്.
തുടര്‍ച്ചയായി അഞ്ച് ദിവസത്തെ താപനില 25 ഡിഗ്രിയോ അതില്‍ കൂടുതലോ തുടര്‍ന്നാലാണ് ഉഷ്ണതരംഗമെന്ന് നിര്‍വചിക്കുന്നത്. ഇന്നും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചൂടുള്ള കാലാവസ്ഥ തുടരുമെന്നും മിഡ്ലാന്‍ഡ്സിന്റെയും കിഴക്കിന്റെയും ഭാഗങ്ങളില്‍ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും പ്രവചകന് ഗെറി മര്‍ഫി അറിയിച്ചു.
യൂറോപ്പിന് മുകളില്‍ രൂപപ്പെട്ട ചൂടുള്ള വായുവാണ് സമീപ ദിവസങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ കടുത്ത ചൂടിന് കാരണമായത്. അറ്റ്ലാന്റിക് കാലാവസ്ഥ ആരംഭിക്കുന്നതോടെ വാരാന്ത്യത്തില്‍ ചൂട് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.കൊടും ചൂടില്‍ പ്രായമായവരും കുട്ടികളും ആരോഗ്യപ്രശ്നങ്ങളുള്ളവരും ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഏറാന്‍ അഭ്യര്‍ത്ഥിച്ചു.പതിവായി കൂടുതല്‍ വെള്ളം കുടിക്കുക, ചൂടേറിയ സമയത്ത് തണലില്‍ തുടരുക,പുറത്തുപോകുമ്പോള്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കുക എന്നീ ഉപദേശങ്ങളും കാലാവസ്ഥാ നിരീക്ഷകര്‍ നല്കി.
അതിനിടെ കൊടും ചൂട് മുന്‍നിര്‍ത്തി ഈ ആഴ്ചയാദ്യം പുറപ്പെടുവിച്ച രാജ്യവ്യാപകമായ യെല്ലോ അലേര്‍ട്ട് ശനിയാഴ്ച രാവിലെ വരെ നീട്ടിയിട്ടുണ്ടെന്നും നിരീക്ഷകര്‍ അറിയിച്ചു. അയര്‍ലണ്ടിലെ 19 കൗണ്ടികളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് അതേസമയം അയര്‍ലണ്ടിലെ 19 കൗണ്ടികളില്‍ ശക്തമായ കൊടുങ്കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.വെള്ളിയാഴ്ച ചൂടും ഈര്‍പ്പവും തുടരുന്നതിനിടെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ അറിയിച്ചു.
കാവന്, ഡോണഗേല്‍, മോനഗന്‍, ക്ലെയര്‍, ടിപ്പററി, കൊണാച്ച്, കില്‍ഡെയര്‍, ലാസ്, ലോങ്ഫോര്‍ഡ്, മീത്ത്, ഓഫലി, വെസ്റ്റ്മീത്ത് എന്നിവിടങ്ങളില്‍ ഇന്ന് പ്രത്യേക യെല്ലോ അലേര്‍ട്ടും പുറപ്പെടുവിച്ചു.രാവിലെ 9 മുതല്‍ വൈകുന്നേരം 6 മണി വരെ അലേര്‍ട്ട് പ്രാബല്യത്തിലുണ്ടാകും.വെള്ളപ്പൊക്കം, മിന്നല്‍ നാശനഷ്ടങ്ങള്‍, ആലിപ്പഴം, അപകടകരമായ ഡ്രൈവിംഗ് സാഹചര്യങ്ങള്‍, ശക്തമായ കാറ്റ് എന്നിവയെക്കുറിച്ചും മെറ്റ് ഐറാന് മുന്നറിയിപ്പ് നല്കി






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.