ലഹരി മാഫിയക്കെതിരായ പോരാട്ടം ഒരു മാസം പിന്നിടും മുന്‍പേ സൂപ്പര്‍ ഹിറ്റ്‌

ലഹരി മാഫിയക്കെതിരായ പോരാട്ടം ഒരു മാസം പിന്നിടും മുന്‍പേ സൂപ്പര്‍ ഹിറ്റ്‌

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാര്‍ തുടങ്ങിയ ലഹരി മാഫിയക്കെതിരായ പോരാട്ടം ഒരു മാസം പിന്നിടും മുന്‍പേ സൂപ്പര്‍ ഹിറ്റായി മുന്നോട്ട്.

ആഭ്യന്തര മന്ത്രിയായി രമേശ് ചെന്നിത്തല ചുമതലയേറ്റശേഷം പൊലീസ് ആസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കേരളത്തില്‍ പിടിമുറുക്കുന്ന ലഹരി മാഫിയക്കെതിരായ ശക്തമായ നടപടിക്ക് ഓപ്പറേഷന്‍ തൂഫാന്‍, ദി നാര്‍ക്കോ ഹണ്ട് എന്ന പരിപാടി സംസ്ഥാന പൊലീസ് നടപ്പാക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്.

പ്രധാനമായും കേരളത്തിലെ വിദ്യാലയങ്ങളും കോളജുകളും കേന്ദ്രീകരിച്ച് ലഹരിമാഫിയ പിടിമുറുക്കുന്നതിൻ്റെ വേരറുക്കുകയും സംസ്ഥാനത്തെ ലഹരി മാഫിയയുടെ ഉറവിടം കണ്ടെത്തുകയും ചെയ്യുന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂണ്‍ 2 ന് തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഗവണ്‍മെൻ്റ് സ്‌കൂളില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വ്വഹിച്ചതോടെയാണ് സംസ്ഥാനത്ത് വ്യാപകമായി പൊലീസ് ലഹരി വേട്ട ആരംഭിക്കുന്നത്.

സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മയക്കുമരുന്ന് വ്യാപനമെന്നും അതിനാല്‍ കേരളത്തിൻ്റെ മണ്ണില്‍ നിന്നും ഈ വിപത്തിനെ തൂത്തെറിയാനുള്ള ഈ പദ്ധതിയെ കേരളീയ സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്‌തു. പദ്ധതിയുടെ ഏകോപനത്തിനായി ഉത്തര മേഖലാ ഐജി പുട്ട വിമലാദിത്യയെ നോഡല്‍ ഓഫിസറായി നിയമിച്ചു. 

സംസ്ഥാന എക്‌സൈസ് വകുപ്പിൻ്റെ കൂടി സഹകരണത്തോടെ ആരംഭിച്ച പദ്ധതി ഒരു മാസത്തോടടുക്കുമ്പോള്‍ ഇതിനകം 3,910 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യുകയും 4,201 പേരെ അറസ്‌റ്റു ചെയ്യുകയും ചെയ്‌തു. സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ റെയ്‌ഡില്‍ ഇതുവരെ 1932.44 ഗ്രാം എംഡിഎംഎയും 339.01 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network