തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം അതിശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഞായറാഴ്ച മുതൽ കേരളത്തിലുടനീളം പരക്കെ മഴ പെയ്യാൻ സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
ഇതേദിവസം ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ടായിരിക്കും. ജൂൺ 30 ചൊവ്വാഴ്ച വടക്കൻ ജില്ലകളായ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് തുടരും. തുടർച്ചയായ മഴ പെയ്യുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണൊലിപ്പ് സാധ്യതയുള്ള മലയോര പ്രദേശങ്ങളിലുള്ളവർ രാത്രികാല യാത്രകൾ ഒഴിവാക്കുകയും മാറിത്താമസിക്കാൻ അധികൃതർ നിർദ്ദേശിച്ചാൽ സഹകരിക്കുകയും വേണം. ശക്തമായ കടലാക്രമണത്തിനും കാറ്റിനും സാധ്യതയുള്ളതിനാൽ കടൽതീരത്ത് പോകുന്നവർ ജാഗ്രത പാലിക്കുക. മൽസ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് മുൻപ് ഔദ്യോഗിക നിർദ്ദേശങ്ങൾ ശ്രദ്ധിക്കണം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.