തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന്റെ വിൽപ്പന നികുതി ബജറ്റിൽ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് താൻ വിയോജിപ്പ് പറഞ്ഞിട്ടില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. ഭരിക്കുന്ന മുന്നണിയുടെ നയപരമായ തീരുമാനമനുസരിച്ച് മാത്രമേ നടപ്പാക്കൂ.
ഉത്പാദനം നിലച്ച് മൂന്ന് ദിവസത്തിന് ശേഷം മാധ്യമങ്ങളിലൂടെയാണ് സംസ്ഥാന എക്സൈസ് വകുപ്പിനുൾപ്പെടെ വിവരം ലഭിക്കുന്നത്. ഗുരുതരമായ വീഴ്ചയാണ് ഇത്. ദീർഘകാലാടിസ്ഥാനത്തിൽ ഇത്തരത്തിൽ ഒരു ക്രൈസിസ് ഉണ്ടാകാതിരിക്കാനുള്ള ശ്രമം നടത്തും. റവന്യൂ നഷ്ടം ഉൾപ്പെടെ കണക്കുകൂട്ടാനും കുറ്റക്കാരായവരുണ്ടെങ്കിൽ അവരെ കണ്ടെത്താനും ടാക്സ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. റവന്യൂ നഷ്ടം, വീഴ്ചകൾ തുടങ്ങിയ കാര്യങ്ങളും ദീർഘകാലാടിസ്ഥാനത്തിൽ മാനേജ്മെന്റ് എങ്ങനെ ഫലപ്രദമായി മുമ്പോട്ട് കൊണ്ടുപോകാമെന്നും അടിയന്തരമായി ഉത്പാദനം പുനരാരംഭിക്കാമെന്നുമുള്ള കാര്യങ്ങളും ടാക്സ് സെക്രട്ടറി പരിശോധിച്ച് റിപ്പോർട്ട് നൽകും. ഇതനുസരിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.