വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ ഇടപെടൽ അനുവദിക്കില്ലന്ന് മുഖ്യ മന്ത്രിയുടെ മുന്നറിയിപ്പ്

വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ ഇടപെടൽ അനുവദിക്കില്ലന്ന് മുഖ്യ മന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: മുൻ സർക്കാർ ഒപ്പുവച്ച പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ പങ്കാളിയായതിനാൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ നിർബന്ധിതരാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ.

പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാനത്തിൻ്റെ നിലപാട് വ്യക്തമാക്കാൻ മന്ത്രിസഭ ഉപസമിതി രൂപീകരിച്ചു. മന്ത്രിസഭ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ കൺവീനറായ സമിതിയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, മന്ത്രിമാരായ പിസി വിഷ്ണുനാഥ്, എം ലിജു എന്നിവർ അംഗങ്ങളാണ്. സമിതി വിഷയം വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച ശേഷം സർക്കാർ തുടർനടപടി സ്വീകരിക്കും. സംസ്ഥാനത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കരാർ വ്യവസ്ഥയിൽ ഇളവ് തേടും. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഈ വിഷയം ചർച്ച ചെയ്തു. മുൻ എൽഡിഎഫ് സർക്കാരിലെ ധനവകുപ്പ് പിഎം ശ്രീ പദ്ധതിക്ക് ക്ലിയറൻസ് നൽകിയിരുന്നു. മുൻ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മന്ത്രിസഭാംഗങ്ങളെ ഇരുട്ടിൽ നിർത്തിയാണ് പദ്ധതിയിൽ ഒപ്പുവച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ തടഞ്ഞുവച്ചിരുന്ന 99 കോടിയിലധികം രൂപ സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ 106 കോടി രൂപ കൂടി അനുവദിച്ചു. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ചില ആശയപരമായ എതിർപ്പുകളുണ്ട്. കരിക്കുലം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടാൻ പാടില്ല എന്നതാണ് ഇതിൽ പ്രധാനം. പദ്ധതി നടപ്പാക്കുന്ന സ്കൂളുകൾ തിരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിന് നൽകണം. കരിക്കുലം സ്വാതന്ത്ര്യത്തിൽ ഇടപെടാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും സ്കൂളുകൾ സംസ്ഥാന സർക്കാർ തന്നെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !