ആലപ്പുഴ: തന്നെ വ്യക്തിപരമായി തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നവർക്കും മാധ്യമങ്ങൾക്കും എതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിമർശനങ്ങൾ തനിക്ക് പുത്തരിയല്ലെന്നും എന്നാൽ എസ്.എൻ.ഡി.പി യോഗത്തിനെതിരെ ആരെങ്കിലും വാളോങ്ങിയാൽ മൗനം പാലിക്കാൻ തനിക്കാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെ ഉയർന്നുവന്ന വിവിധ കേസുകളെക്കുറിച്ചുള്ള വസ്തുതകളും വെള്ളാപ്പള്ളി നടേശൻ എഡിറ്റോറിയലിൽ നിരത്തി. വോട്ടർ പട്ടിക കേസ്, തിരഞ്ഞെടുപ്പ് കേസ്, മൈക്രോ ഫിനാൻസ് കേസ്, കമ്പനി നിയമക്കേസ്, എസ്.എൻ ട്രസ്റ്റ് കേസ്, കെ.കെ മഹേശൻ ആത്മഹത്യ കേസ് തുടങ്ങി ഒരു കേസിലും ഇതുവരെ തനിക്കെതിരെ വിധിയില്ല. നിരവധി കേസുകൾ കോടിക്കണക്കിന് രൂപ ചെലവഴിച്ച് എസ്എന്‍ഡിപി യോഗം നടത്തുണ്ട്. എന്നാൽ ചില മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും കേസ് തോൽക്കുമ്പോൾ ഇവർ വഴിയിൽ മൈക്ക് കെട്ടി ആക്ഷേപിച്ച് ജയിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചില ദൃശ്യമാധ്യമങ്ങൾ തന്നെ വേട്ടയാടുന്നത് ഒരു അജണ്ടയാക്കി മാറ്റിയിരിക്കുകയാണ്. കോട്ടും ടൈയും കെട്ടി ചിലർ ചാനലുകളിൽ നടത്തുന്ന അന്തിച്ചർച്ചകൾ കണ്ട് സമുദായംഗങ്ങൾ ചിരിക്കുകയാണ് ചെയ്യുന്നത്. ചാനൽ മുതലാളിമാരുടെ എതിരാളികളെ വിചാരണ ചെയ്യുന്നതാണോ യഥാർത്ഥ മാധ്യമധർമ്മമെന്ന് ചോദിച്ച വെള്ളാപ്പള്ളി, ഇത്തരം അധമ മാധ്യമപ്രവർത്തനത്തിന് മുന്നിൽ താൻ ഒരിക്കലും മുട്ടുമടക്കില്ലെന്നുംവ്യക്തമാക്കി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.