കണ്ണൂർ: ഷിഗെല്ല ബാക്ടീരിയ ഉണ്ടാക്കുന്ന, കുടലിലെ ഗുരുതരമായ അണുബാധയാണ് ഷിഗെല്ലോസിസ്. അതിശക്തമായ വയറിളക്കം, പനി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വെള്ളംപോലെ മലംപോകുന്ന അവസ്ഥയും മലത്തോടൊപ്പം രക്തവും ചേർന്നുപോകുന്ന അവസ്ഥയുമുണ്ടാകാം.
രോഗം വരാതിരിക്കാൻ
മലവിസർജനത്തിന് കക്കൂസ് ഉപയോഗിക്കുക ഭക്ഷണം കഴിക്കും മുൻപും ശൗചാലയം ഉപയോഗിച്ച ശേഷവും ഭക്ഷണം കഴിക്കും മുൻപും കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിന് മുൻപും സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക വെള്ളം അഞ്ചുമിനിറ്റ് വെട്ടിത്തിളയ്ക്കണം. തിളച്ച വെള്ളത്തിൽ പച്ചവെള്ളം ചേർക്കരുത്. ഗുണമേന്മയുള്ള വാട്ടർ ഫിൽറ്റർ ഉപയോഗിച്ച് ഫിൽറ്റർചെയ്ത വെള്ളം ഉപയോഗിക്കാം പാകംചെയ്ത ഭക്ഷണസാധനങ്ങളിൽ ഈച്ച ഇരിക്കാൻ ഇടവരുത്തരുത് സാലഡിലും മറ്റും ഉപയോഗിക്കുന്ന പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക
നാല് ഉപവിഭാഗങ്ങൾ ഷിഗെല്ല സോണിയേ, ഷിഗെല്ല ബോയ്ഡി, ഷിഗെല്ല ഫ്ലക്സ്നേരി, ഷിഗെല്ല ഡിസന്റീരിയ എന്നീ നാല് ഉപവിഭാഗങ്ങളുണ്ട്. ഷിഗെല്ല സോണിയേയാണ് ഇത്തവണ സംസ്ഥാനത്ത് കൂടുതലുള്ളത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.