സമുദ്രയാത്രയിലെ സുരക്ഷയ്ക്കായി രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം; സമുദ്രപാതകളിലൂടെയുള്ള സഞ്ചാരം സുരക്ഷിതമായിരിക്കണം; പ്രധാനമന്ത്രി നരേന്ദ്രമോദി

സമുദ്രയാത്രയിലെ സുരക്ഷയ്ക്കായി രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം; സമുദ്രപാതകളിലൂടെയുള്ള സഞ്ചാരം സുരക്ഷിതമായിരിക്കണം; പ്രധാനമന്ത്രി നരേന്ദ്രമോദി

പാരീസ്: സമുദ്രയാത്രയിലെ സുരക്ഷയ്ക്കായി രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ആഹ്വാനംചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നാവികർക്ക് ഭയമില്ലാതെ അവരുടെ കടമകൾ ചെയ്യാനാവണം, അതിന് സമുദ്രപാതകളിലൂടെയുള്ള സഞ്ചാരം സുരക്ഷിതമായിരിക്കണമെന്നും മോദി ജി 7 നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി. 


ഒമാൻ തീരത്ത് അമേരിക്കൻ സൈനിക ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു.

സംഘർഷങ്ങൾക്ക് ശാശ്വതമായ പരിഹാരങ്ങൾ കണ്ടെത്തുന്നത് സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും അന്താരാഷ്ട്ര സഹകരണത്തിലൂടെയും മാത്രമാണെന്ന് ഇന്ത്യക്ക് ഉറച്ച വിശ്വാസമുണ്ടെന്ന് മോദി പറഞ്ഞു. 

ഹോർമുസ് കടലിടുക്കിലെ നാവിക വ്യാപാരത്തിലെ തടസ്സങ്ങൾ ആഗോള സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിച്ചെന്നും നിരവധി ഇന്ത്യൻ പൗരന്മാർ സംഘർഷത്തിൽ കൊല്ലപ്പെട്ടെന്നും മോദി പറഞ്ഞു. ട്രംപുമായുള്ള ഉഭയകക്ഷി ചർച്ച ചൊവ്വാഴ്ച നടക്കുന്നതിന് തൊട്ടുമുൻപായിരുന്നു മോദി ഈ വിഷയം കൂട്ടായ്മയ്ക്ക് മുന്നിൽ ഉന്നയിച്ചത്. ഒമാൻ തീരത്തുവെച്ച് ചരക്കുകപ്പലിന് നേരെയുണ്ടായ യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടത് ഇന്ത്യയിൽ പ്രതിഷേധത്തിന് വഴിതുറന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രസ്താവന. യു.എസ്. അല്ല ഇറാനാണ് കപ്പലാക്രമിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. 

ചൊവ്വാഴ്ചയാണ് 52-ാം ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിലെത്തിയത്. തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യക്ക് ലോകത്തെ ഏഴ് പ്രധാന വികസിതരാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി-7 ഉച്ചകോടിയിലേക്ക് ക്ഷണം കിട്ടുന്നത്. പശ്ചിമേഷ്യായുദ്ധം, തീരുവ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജി-7 ലെ മിക്ക നേതാക്കളുമായും ട്രംപ് കൊമ്പുകോർത്തിരിക്കുന്ന സാഹചര്യത്തിലാണ് ഉച്ചകോടി നടക്കുന്നത്. യു.എസ്., ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ എന്നിവയാണ് ജി-7 ലെ അംഗരാജ്യങ്ങൾ. നാലുവർഷത്തിലേറെയായി നടക്കുന്ന യുക്രൈൻയുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യക്കുമേൽ സമ്മർദം ശക്തമാക്കാൻ ജി-7 നേതാക്കൾ തീരുമാനിച്ചു. ഉച്ചകോടിക്ക് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയും ക്ഷണിതാവായി എത്തിയിരുന്നു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network