മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുൻപാകെ ഹാജരായി വീണ; സിഎംആർഎല്ലുമായി നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ തേടും

മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുൻപാകെ ഹാജരായി വീണ; സിഎംആർഎല്ലുമായി നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ തേടും

കൊച്ചി: മാസപ്പടി കേസിൽ വീണ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുൻപാകെ ഹാജരായി . രാവിലെ 10.30-ഓടെ ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ കൊച്ചിയിലെ ഇഡി ഓഫീസിൽ എത്തിയത്. 

സിഎംആർഎല്ലുമായി നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇഡി വീണയിൽ നിന്നും ചോദിച്ചറിയും. നേരത്തെ വെള്ളിയാഴ്ച ഹാജരാകാൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും, അനാരോഗ്യം ചൂണ്ടിക്കാട്ടി വീണ സാവകാശം തേടുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത, സിഎംആർഎൽ ഡയറക്ടറും എംപവർ ഇന്ത്യ ഡയറക്ടറുമായ ജയ കർത്ത എന്നിവരെ ഇഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു. വീണയുടെ എക്‌സാലോജിക് എന്ന സ്ഥാപനത്തിന് നൽകിയ സേവനങ്ങളും അതിനു പകരമായി നൽകിയ തുകയെക്കുറിച്ചുമുള്ള വിവരങ്ങളാണ് ശരണിൽ നിന്ന് ഇഡി ശേഖരിച്ചത്. 

കൂടാതെ, വീണയ്ക്ക് 50 ലക്ഷം രൂപ ലോണായി നൽകിയ എംപവർ ഇന്ത്യയുടെ നടപടിയെക്കുറിച്ചും, ആ തുകയുടെ തിരിച്ചടവ് വിവരങ്ങളെക്കുറിച്ചും ജയ കർത്തയിൽ നിന്നും ഇഡി അന്വേഷണം നടത്തിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network