അങ്കമാലി കൊച്ചി ബൈപാസ് പദ്ധതിക്ക് കേന്ദ്രാനുമതി

അങ്കമാലി :അങ്കമാലിയിൽ നിന്നാരംഭിക്കുന്ന കൊച്ചി ബൈപാസ് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചു.

മുൻപു നിശ്ചയിച്ചിരുന്ന 6 വരിയിൽ നിന്ന് 8 വരിയാക്കിയുള്ള നിർമാണത്തിനാണ് അനുമതി. 70 മീറ്റർ വീതിയിൽ എട്ടു വരിയായി ആദ്യഘട്ടത്തിലും പിന്നീട് 10 വരിയായും വികസിപ്പിക്കാവുന്ന തരത്തിലാകും നിർമാണം. 

സംസ്ഥാനത്ത് എ‌ട്ടു വരിയിൽ നിർമിക്കുന്ന ആദ്യ പാതയാകും ഇത്. ആദ്യം കുണ്ടന്നൂർ വരെ നിർമിക്കാൻ ലക്ഷ്യമിട്ട പാത 44.7 കിലോമീറ്ററിൽ നിന്ന് 50 കിലോമീറ്ററാക്കി അരൂർ വരെ നീട്ടി. ബൈപാസിന്റെ 3 എ വിജ്ഞാപനം ഉടൻ ഇറങ്ങും. 2024ൽ ഇറങ്ങിയ 3 എ വിജ്ഞാപനം റദ്ദായതോടെ ബൈപാസ് പദ്ധതി അനിശ്ചിതത്വത്തിൽ ആയിരുന്നു.

അങ്കമാലി കുണ്ടന്നൂർ ബൈപാസ് പദ്ധതി സ്ഥലം ഏറ്റെടുക്കൽ നടപടിക്രമങ്ങൾ മുൻ എൽഡിഎഫ് സർക്കാർ വൈകിച്ചതിനെ തുടർന്നാണു പദ്ധതി പ്രവർത്തനങ്ങൾ സ്തംഭിച്ചത്. 5 വർഷം മുൻപു നടത്തിയ ട്രാഫിക് സർവേ റിപ്പോർട്ട് കാലഹരണപ്പെടുകയും ചെയ്തു. പുനർ വിജ്ഞാപനത്തിനു മുന്നോടിയായി പുതിയ ട്രാഫിക് സർവേ ന‌ടത്തി. 

പ്രതീക്ഷിച്ചതിലും വാഹനപ്പെരുപ്പം ഉണ്ടായേക്കാമെന്നും ആറുവരിപ്പാത വന്നാൽ ഗതാഗതക്കുരുക്കിനു പരിഹാരമാകില്ലെന്നും സർവേയിൽ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പാത എട്ടു വരിയാക്കുന്നത്വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നത് ഉൾപ്പെടെ പൂർത്തീകരിച്ച ശേഷമാണ് കേന്ദ്രാനുമതി ലഭിച്ചത്. നിലവിൽ 45 മീറ്ററിലാണ് കല്ലുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇവ മാറ്റി സ്ഥാപിക്കേണ്ടി വരും. 

കേന്ദ്രാനുമതി ഉത്തരവ് ഇറങ്ങിയതിനാൽ ദേശീയപാതയുടെ പാലക്കാട് പ്രോജക്ട് ഡയറക്ടർ ഓഫിസിന്റെ നേതൃത്വത്തിൽ കല്ലുകൾ മാറ്റിസ്ഥാപിച്ച് അതിർത്തി നിർണയിക്കുന്ന ജോലികൾ ഉടൻ തുടങ്ങാനാവും. നിശ്ചയിച്ച അതിർത്തിക്കുള്ളിലെ ഭൂമിയെ സംബന്ധിച്ച സർവേ പറവൂർ എൻഎച്ച്ഐ ഡപ്യൂട്ടി കലക്ടർ ഓഫിസിന്റെ നേതൃത്വത്തിലാണു നടക്കുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !