കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ, പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് സിഎംആർഎലിൽ നിന്നു ലഭിച്ച പണത്തിന്റെ വിനിയോഗത്തെക്കുറിച്ചുള്ള മൊഴികളിൽ വ്യക്തതയില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).
സിഎംആർഎൽ ഉന്നതരുടെയും വീണയുടെയും മൊഴികൾ തമ്മിൽ പൊരുത്തക്കേടുണ്ടെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് അടുത്തയാഴ്ച വീണയെയും സിഎംആർഎൽ ഉന്നതരെയും വീണ്ടും ചോദ്യം ചെയ്യുന്നത്.കേസിൽ രണ്ടു തവണയായി 19 മണിക്കൂറോളമാണ് വീണയെ ഇ.ഡി ചോദ്യം ചെയ്തത്. എന്നാൽ, സിഎംആർഎലിൽ നിന്നും ലഭിച്ച 2.78 കോടിയുടെ വിനിയോഗത്തിൽ അടക്കം വ്യക്തത വന്നിട്ടില്ല.വീണയുടെ സ്വത്തുക്കളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. കാര്യമായ പ്രവൃത്തിപരിചയം ഇല്ലാഞ്ഞിട്ടും സിഎംആർഎൽ കമ്പനിയുടെ കരാർ വീണയ്ക്ക് എങ്ങനെ ലഭിച്ചു എന്നതിലാണ് പ്രധാനമായും അന്വേഷണം. ആദ്യ പിണറായി സർക്കാരിന്റെ കാലത്താണ് വീണയും എക്‌സാലോജിക്കുമായി സിഎംആർഎൽ കരാറിൽ എത്തുന്നത്.
അന്ന് പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്തിരുന്നത് മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. ഈ കാലയളവിൽ സിഎംആർഎൽ കമ്പനിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രത്യുപകാരം ലഭിച്ചിട്ടുണ്ടോ എന്നതിലടക്കമാണ് അന്വേഷണം. സിഎംആർഎൽ കമ്പനിയുടെ 182 കോടി രൂപയുടെ അനധികൃത ഇടപാടുകൾ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമാണെന്നാണ് ഇ.ഡിയുടെ നിലപാട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.