ഫേസ് ബുക്കിൽ അഭിപ്രായം പറയുന്ന നഴ്‌സുമാർ സൂക്ഷിക്കുക.. ഇല്ലങ്കിൽ ജോലി തെറിക്കും

ഫേസ് ബുക്കിൽ അഭിപ്രായം പറയുന്ന നഴ്‌സുമാർ സൂക്ഷിക്കുക.. ഇല്ലങ്കിൽ ജോലി തെറിക്കും

യുകെ :ആശയങ്ങളും അഭിപ്രായങ്ങളും സമൂഹത്തിനു മുന്‍പില്‍ തുറന്ന് പ്രകടിപ്പിക്കാനുള്ള അവസരമാണ് സമൂഹമാധ്യമങ്ങള്‍ ഒരുക്കുന്നത്.

ജനങ്ങളെ ഏറെ സ്വാധീനിക്കുന്നുണ്ട് എന്നതിനാല്‍, ഭരണകൂടങ്ങളും സമൂഹമാധ്യമ ട്രെന്‍ഡുകള്‍ക്ക് ചെവി കൊടുക്കാറുണ്ട്. എന്നാല്‍, ഈ സൗകര്യം സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ തിരിച്ചടിയാകും നേരിടേണ്ടി വരിക എന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുകയാണ് ബിര്‍മ്മിംഗ്ഹാമിലെ ഒരു എന്‍ എച്ച് നഴ്‌സിന്റെ കഥ.

കള്ളബോട്ട് കയറി അനധികൃതമായി ബ്രിട്ടനിലെത്തിയ അഭയാര്‍ത്ഥികളെ നാടുകടത്തണ്‍അമെന്ന് ആവശ്യപ്പെട്ട് പ്രകോപനകരമായ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട നഴ്‌സിന് ഇപ്പൊള്‍ ആറ് മാസത്തെ സസ്‌പെന്‍ഷനാണ് ലഭിച്ചിരിക്കുന്നത്. 

പ്രകോപനപരമായ പോസ്റ്റുകള്‍ ഒരു നഴ്‌സ് എന്ന നിലയിലുള്ള പെരുമാറ്റ ദൂഷ്യമായാണ് നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ (എന്‍ എം സി) വിലയിരുത്തിയത്. ഈ പോസ്റ്റുകള്‍ ഇട്ട സമയത്ത് ഇവര്‍ യൂണിവേഴ്‌സിറ്റിക് ഹോസ്പിറ്റല്‍ ബിര്‍മ്മിംഗ്ഹാം എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ഒരു ബാങ്ക് നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു ഇവര്‍.

ടിന പട്രീഷ്യ ഓര്‍ബെല്‍ എന്ന ഈ നഴ്‌സിന്റെ പോസ്റ്റുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും മൂന്ന് പരാതികള്‍ ലഭിച്ചതായി എന്‍ എം സി വിധിന്യായത്തില്‍ പറയുന്നു. 

അതുപോലെ ഇവരുടെ മൂന്ന് മുന്‍ സഹപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ പരാതി ഉന്നയിച്ചിരുന്നു. 2024 ജൂലായ്ക്കും 2025 ഫെബ്രുവരിക്കും ഇടയില്‍ ഇവര്‍ ഇട്ട പോസ്റ്റുകളാണ് വിവാദമായത്. പ്രകോപനപരമായതും, അവഹേളനപരമായതുമായ ഭാഷയാണ് ഇവര്‍ ഉപയോഗിച്ചിരിക്കുന്നത് എന്നതായിരുന്നു പ്രധാന പരാതി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network