തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ ഓഫീസിലെ പുതിയ നിയമനം വിവാദത്തിൽ.
മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി കായംകുളം സ്വദേശി യു. ഷൈജുവിനെ നിയമിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഷൈജുവിന് ജമാഅത്തെ ഇസ്ലാമിയുമായും വെൽഫെയർ പാർട്ടിയുമായും അടുത്ത ബന്ധമുണ്ടെന്നാണ് യൂത്ത് കോൺഗ്രസിന്റെ പരാതി.ഈ പശ്ചാത്തലം ചൂണ്ടിക്കാട്ടി നിയമനത്തിനെതിരെ അവർ കെ.പി.സി.സി അധ്യക്ഷന് പരാതി നൽകിയിട്ടുണ്ട്.നിയമനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സി.പി.എമ്മും രംഗത്ത് എത്തി. വി.ഡി. സതീശൻ മുൻകൈയെടുത്ത് ഉണ്ടാക്കിയ കോൺഗ്രസ്- ജമാഅത്തെ ഇസ്ലാമി തിരഞ്ഞെടുപ്പുധാരണയുടെ ഭാഗമാണ് ഈ നിയമനമെന്ന് സി.പി.എം നേതാവ് എം.വി. ജയരാജൻ ആരോപിച്ചു.
വർഗീയ ശക്തികളുമായി ചേർന്ന് കൂട്ടുകച്ചവടം നടത്തുന്നവരാണ് നാട് ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം യു. പ്രതിഭയും ഈ നിയമനത്തിനെതിരെ പരസ്യമായ നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ഷൈജുവിനെ അനുകൂലിക്കുന്നവർ ഈ ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നു. ഷൈജു പഠനകാലത്ത് കെ.എസ്.യു. പ്രവർത്തകനായിരുന്നുവെന്നാണ് അവരുടെ വാദം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.