40 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.

40 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.

തൃശൂർ :കാറിൽ കടത്തുകയായിരുന്ന 40 കിലോയോളം കഞ്ചാവുമായി രണ്ടുപേർ കുന്നംകുളം പോലീസിന്റെ  പിടിയിലായി..

പ്രതികൾ സഞ്ചരിച്ചിരുന്ന കാറുകൊണ്ട് പോലീസ് ജീപ്പിൽ ഇടിപ്പിച്ച് രക്ഷപ്പെടാനും പ്രതികൾ ശ്രമിച്ചു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു  സംഭവം. 

കുന്നംകുളം പോലീസും, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്ന് ചേർന്നു നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തെ   തുടർന്ന് പെരുമ്പിലാവ് പട്ടാമ്പി റോഡിൽ വച്ച് ആയിരുന്നു പരിശോധന. . കുന്നംകുളം ചൊവ്വന്നൂർ സ്വദേശി  സനൽ, മലപ്പുറം നന്നമുക്ക്  സ്വദേശി  മുബഷിർ എന്നിവരാണ് അറസ്റ്റിലായത്. 

സ്വിഫ്റ്റ് കാറിലാണ് ഇവർ കഞ്ചാവ് നടത്തിക്കൊണ്ടുവന്നിരുന്നത്. വഴിയിൽ കാത്തുനിന്ന പോലീസ് കാറിന്  കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയ പ്രതികൾ, പിന്നാലെയെത്തിയ പോലീസുകാർ സഞ്ചരിച്ച വാഹനത്തിൽ തങ്ങളുടെ കാറുകൊണ്ട് ഇടിപ്പിച്ച്  രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് വാഹനത്തിന് കേടുപാടുകളും സംഭവിച്ചു. പോലീസ് വാഹനം പിന്നാലെ പിന്തുടർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

പിടിയിലായ പ്രതികളിൽ നിന്നും  40 കിലോയോളം കഞ്ചാവ്  കണ്ടെടുത്തു. ബാംഗ്ലൂരില്‍ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ മൊഴി നല്‍കിയിട്ടുണ്ട്. പിടിയിലായ സനൽ കുന്നംകുളം പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. നിലവിൽ പ്രതികൾ പോലീസ് കസ്റ്റഡിയിലാണ്. 

പ്രതികളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. ബാംഗ്ലൂരിൽ  എവിടെനിന്നാണ് വലിയ അളവിൽ കഞ്ചാവ് ലഭിച്ചത് എവിടേക്കാണ് കൊണ്ടുപോയത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതികളുടെ മൊബൈൽ കാൾ  രേഖകളും പോലീസ് പരിശോധിച്ചു വരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network