കോട്ടയം: നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ (എന്‍എസ്എസ്) ജനറല്‍ സെക്രട്ടറിയെ തള്ളിപ്പറയാന്‍ ആര്‍ക്കും കഴിയില്ലെന്നും അങ്ങനെ ചെയ്യാന്‍ തുനിഞ്ഞാല്‍ അവൻ്റെ അഡ്രസ് പോലും കാണില്ലെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായറുടെ കടുത്ത മുന്നറിയിപ്പ്.
ഗണേഷ് കുമാറിനെ പിന്തുണച്ച് വന്നവർ കഴിഞ്ഞ കമ്മിറ്റിയിൽ അംഗങ്ങൾ അല്ലാത്തവരാണെന്നും ജനാധിപത്യ രീതിയിലല്ല പുറത്താക്കിയതെങ്കിൽ ഗണേഷ് കുമാർ കേസ് കൊടുക്കട്ടെയെന്നും സുകുമാരൻ നായർ പ്രതികരിച്ചു."എൻഎസ്എസിൽ ജനാധിപത്യം ഇല്ലെന്ന് ആരെങ്കിലും പറയുമോ? എൻഎസ്എസ് ജനറൽ സെക്രട്ടറിയെ ഗണേഷ് തള്ളിപ്പറയാത്തത് ഒരു വേലയാണ്. കാലാവധി അവസാനിച്ചതിനാലാണ് കെ ബി ഗണേഷ് കുമാറിനെ എടുക്കാത്തത്. വർഷങ്ങളായി സ്ഥാനം ലഭിക്കാത്ത ആളുകൾക്ക് പദവി കൊടുക്കണ്ടേ..? ഓരോ താലൂക്കിലെ പ്രവർത്തനം അനുസരിച്ചാണ് ആളെ മാറ്റുന്നത്" എന്നും സുകുമാരൻ നായർ പറഞ്ഞു.
നേരത്തെ കമ്മിറ്റിക്കാരാണ് രാജിവച്ചതെന്നും അതോടു കൂടി കോറം നഷ്‌ടപ്പെട്ടുവെന്നും ഈ സാഹചര്യത്തിലാണ് കമ്മിറ്റി പിരിച്ചുവിട്ട് യൂണിയൻ്റെ ഭരണത്തിനായി പുതിയ സംവിധാനം ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിൽ എന്തെങ്കിലും നിയമവിരുദ്ധമായി നടന്നിട്ടുണ്ടെങ്കിൽ ഗണേഷ് കുമാറിന് കേസ് കൊടുക്കാവുന്നതാണെന്നും സുകുമാരൻ നായർ പറഞ്ഞു.
പുറത്താക്കൽ ജനാധിപത്യരീതിയിലല്ലെന്ന് ഗണേഷ് കുമാർ
എൻഎസ്എസ് ഡയറക്‌ടർ ബോർഡിൽ നിന്ന് പുറത്താക്കിയതിൽ പ്രതികരിച്ച് മുൻ മന്ത്രി കെബി ഗണേഷ് കുമാർ. ജനാധിപത്യരീതിയിൽ അല്ല തന്നെ പുറത്താക്കിയതെന്ന് ഗണേഷ് കുമാർ പറഞ്ഞു. താലൂക്ക് യൂണിയനിൽ 12 പേരുടെ പിന്തുണ തനിക്കുണ്ടെന്നും ജനറൽ സെക്രട്ടറിയുടെ ഭാഗത്തുനിന്നുള്ള നീക്കമല്ല തനിക്കെതിരെ ഉണ്ടായതെന്നും ചില ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും ഗണേഷ് കുമാർ പറഞ്ഞു.
''തെരഞ്ഞെടുപ്പിൽ എൻഎസ്എസ് പിന്തുണ തനിക്ക് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിലെ പരാജയം സാങ്കേതികം മാത്രമാണ്. എല്ലാ വിഭാഗങ്ങളുടെയും വോട്ട് തനിക്ക് ലഭിച്ചു. എൻഎസ്എസിലെ ആർഎസ്എസിൻ്റെ വോട്ടാണ് ബിജെപിക്ക് ലഭിച്ചത്'' ഗണേഷ് കുമാർ പെരുന്നയിൽ പറഞ്ഞു.
തനിക്ക് പിന്തുണ പ്രഖ്യാപിച്ച് 12 പേർ ഒപ്പിട്ടു നൽകിയ രേഖയുടെ ഒറിജിനൽ കൈവശമുണ്ട്. ആവശ്യമെങ്കിൽ അവരെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കാമെന്നും ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരത്ത് ബിജെപിയിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം എൻഎസ്എസ് അംഗങ്ങളും ആർഎസ്എസ് പശ്ചാത്തലമുള്ളവരാണെന്നും അവരുടെ വോട്ടുകൾ തനിക്കെതിരെ തിരിഞ്ഞതാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും കെ ബി ഗണേഷ് കുമാർ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 64 വർഷം പത്തനാപുരം താലൂക്ക് യൂണിയനെ നയിച്ച ആർ ബാലകൃഷ്‌ണപിള്ളയുടെ മകനായ തന്നെ എൻഎസ്എസിൽനിന്ന് ഒറ്റപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.