ബർലിൻ : ബാഡൻ-വുർട്ടെംബർഗ് സംസ്ഥാനത്തുനിന്നും മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി.
സ്റ്റുട്ട്ഗാർട്ടിന് സമീപമുള്ള റെന്നിംഗൻ നഗരത്തിൽ വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. കുട്ടിയുടെ അമ്മയുടെ വീടിന്റെ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്‌ട്രോളറിൽ നിന്നാണ് അജ്ഞാതൻ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞ് ആരുടെയും ശ്രദ്ധയിൽപ്പെടാതിരുന്ന തക്കം നോക്കിയാണ് പ്രതി കുഞ്ഞിനെയുമെടുത്ത് കടന്നുകളഞ്ഞതെന്ന് ലൂഡ്‌വിഗ്സ്ബർഗ് പൊലീസ് വക്താവ് സ്റ്റെഫാൻ ഗ്രബെൻസ്റ്റൈൻ മാധ്യമങ്ങളോട് പറഞ്ഞു.കുഞ്ഞിനെ കിടത്തിയിരുന്ന സ്‌ട്രോളർ സംഭവസ്ഥലത്ത് തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് വ്യാഴാഴ്ച രാത്രി 11.30 മുതൽ പൊലീസ്, ഫയർഫോഴ്സ്, രക്ഷാപ്രവർത്തകർ എന്നിവരടങ്ങുന്ന വൻ സംഘം പ്രദേശത്ത് വിപുലമായ തിരച്ചിൽ ആരംഭിച്ചു. കുഞ്ഞ് കാണാതായ സ്ഥലത്തെ കേന്ദ്രീകരിച്ച് വട്ടമിട്ടുള്ള രീതിയിലാണ് ആദ്യഘട്ട അന്വേഷണം പുരോഗമിക്കുന്നത്.
എന്നാൽ പ്രതിയെക്കുറിച്ചോ കുഞ്ഞിനെക്കുറിച്ചോ നിലവിൽ യാതൊരു സൂചനയും ലഭിക്കാത്തത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.റെന്നിംഗനിലെ വെയിൽ ഡെർ സ്റ്റാഡ്റ്റർ സ്ട്രീറ്റിലുള്ള പ്രമുഖ സൂപ്പർമാർക്കറ്റായ 'റേവെ' പാർക്കിങ് ഏരിയ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവർത്തകരുടെ കൺട്രോൾ റൂം തുറന്നിരിക്കുന്നത്.
ബാഡൻ-വുർട്ടെംബർഗിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റെസ്ക്യൂ ഡോഗ് സ്ക്വാഡുകൾ, ജർമൻ റെഡ് ക്രോസ്, സിവിൽ ഡിഫൻസ് ബോഡി എന്നിവരെല്ലാം തിരച്ചിലിന്റെ ഭാഗമാണ്. ആകെ 40-ഓളം അത്യാധുനിക സ്നിഫർ നായകളെയാണ് തിരച്ചിലിനായി നിയോഗിച്ചിരിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.