ബക്കാഡി കമ്പനി അനുമതി തേടിയത് ഇടത് സർക്കാരിന്റെ കാലത്ത്,വെട്ടിലായത് സിപിഎം സംസ്ഥാന സെക്രട്ടറി

ബക്കാഡി കമ്പനി അനുമതി തേടിയത് ഇടത് സർക്കാരിന്റെ കാലത്ത്,വെട്ടിലായത് സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കാന്‍ അനുമതി തേടി ബക്കാഡി കമ്പനി ഇടതു സര്‍ക്കാരിനു 2021ല്‍ അയച്ച കത്ത് പുറത്ത്.

മുന്‍ എക്സൈസ് മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദനാണ് കമ്പനി സീനിയര്‍ മാനേജര്‍ 2021 സെപ്റ്റംബര്‍ 17ന് കത്തു നല്‍കിയത്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 29ന് തന്നെ തുടര്‍നടപടി ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി നികുതി വകുപ്പ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. ബക്കാഡിയും എസ്ഡിഎഫ് ഇന്‍ഡസ്ട്രീസും നല്‍കിയ അപേക്ഷകള്‍ പരിഗണിച്ച് വീര്യം കുറഞ്ഞ മദ്യത്തിന് വ്യക്തമായ നിര്‍വചനം നല്‍കിയ വിശദമായ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാനാണ് എക്‌സൈസ് മന്ത്രി നിര്‍ദേശിച്ചിരുന്നത്. 

ടൂറിസം മേഖലയിലും കോര്‍പറേറ്റ് ഇവന്റുകളിലും ലിംഗവ്യത്യാസമില്ലാതെ പ്രിയപ്പെട്ട ഉല്‍പന്നമാണ് ബക്കാഡി ബ്രീസറും ബക്കാഡി പ്ലസും എന്നാണ് കമ്പനി കത്തില്‍ പറഞ്ഞിരിക്കുന്നത്. സ്ത്രീ സൗഹൃദ ഉല്‍പ്പന്നങ്ങളായ ഇവ ഇല്ലാത്തതിനാല്‍ പലരും ഗോവ, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണു പരിപാടി നടത്തുന്നത്. ഈ സാഹചര്യത്തില്‍ ബിയര്‍, വൈന്‍ കാറ്റഗറിക്കൊപ്പം ലോ ആല്‍ക്കഹോളിക്ക് ബിവറേജ് എന്നു കൂടി ഉള്‍പ്പെട്ട കാറ്റഗറി ഭേദഗതി നടപ്പാക്കണമെന്നും ബക്കാഡി കത്തില്‍ ആവശ്യപ്പെടുന്നു. വീര്യം കുറഞ്ഞ മദ്യം സര്‍ക്കാരിന്റെ റവന്യൂ വരുമാന വര്‍ധനയ്ക്കും ടൂറിസം മേഖലയുടെ ഉണര്‍വിനും മുതല്‍ക്കൂട്ടായിരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. 

ഈ കത്തു പരിഗണിച്ചാണ് വീര്യം കുറഞ്ഞ മദ്യം കൂടി ഉള്‍പ്പെടുത്തി ഇടതു സര്‍ക്കാര്‍ വിദേശമദ്യ ചട്ടം ദേഭഗതി ചെയ്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മൂന്നു പുതിയ ക്ലാസിഫിക്കേഷനുകളാണു മദ്യത്തില്‍ കൊണ്ടുവന്നത്. ലോ ആല്‍ക്കഹോളിക് ബവ്‌റിജസ് (വീര്യം 0.5%-20), ഹോര്‍ട്ടി ലിക്കര്‍ (വീര്യം 20%-30%), ഹോര്‍ട്ടി വൈന്‍ (വീര്യം പരമാവധി 15.5%).

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network