പ്രവാസി മലയാളി സമൂഹത്തിന് തീരാ നോവായി ലിൻഡയും വിട വാങ്ങി

പ്രവാസി മലയാളി സമൂഹത്തിന് തീരാ നോവായി ലിൻഡയും വിട വാങ്ങി

സ്‌കോട്‌ലന്റ്: മലയാളി സമൂഹത്തിന് വേദനയായി മലയാളി യുവതിയുടെ വേര്‍പാട് വാര്‍ത്ത.

ലിവിങ്സ്റ്റണില്‍ താമസിച്ചിരുന്ന ലിൻഡ മേരി ബാബു ആണ് കാന്‍സര്‍ രോഗത്തോട് പേരാടി വിടവാങ്ങിയത്. മൂന്നുവര്‍ഷമായി കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്ന യുവതിയെ ചൊവ്വാഴ്ച്ചയാണ് വിധി കീഴ്‌പ്പെടുത്തിയത്.

അസുഖബാധിതയായിരുന്ന കാലത്തും അചഞ്ചലമായ ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിട്ട ലിന്‍ഡയുടെ വിയോഗം സ്‌കോട്ട് ലന്‍ഡിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.എഡിന്‍ബറോയിലെ സെന്റ് അല്‍ഫോന്‍സ - സെന്റ് ആന്റണി സീറോ-മലബാര്‍ മിഷനിലെ സജീവ അംഗമായിരുന്ന ലിന്‍ഡ ആത്മീയ -സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെ നേതൃത്വപങ്ക് കൊണ്ടും സേവന മനോഭാവം കൊണ്ടും ശ്രദ്ധേയയായിരുന്നു.

ലിന്‍ഡ മരിക്കുന്നതിനു മുമ്പ് മിഷന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളില്‍ രോഗീലേപന കൂദാശ നല്‍കിയിരുന്നു. രോഗാവസ്ഥയിലായിരുന്നിട്ടും മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത ലിന്‍ഡയുടെ സമര്‍പ്പണവും പോരാട്ടവീര്യവും നിരവധി പേര്‍ക്ക് പ്രചോദനമായിരുന്നുവെന്ന് സമൂഹാംഗങ്ങള്‍ അനുസ്മരിച്ചു. സെന്റ് അല്‍ഫോന്‍സ പ്രയര്‍ ഗ്രൂപ്പും സുഹൃത്തുക്കളും കുടുംബത്തിന് പിന്തുണയുമായി ഒപ്പമുണ്ട്.

സംസ്‌കാര ചടങ്ങുകളുടെയും അനുസ്മരണ ശുശ്രൂഷകളുടെയും വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.പോള്‍ മാത്യു (ബാലു) ആണ് ഭര്‍ത്താവ്. മൂന്നുവയസ്സുകാരനായ ആര്‍ച്ചര്‍ ആണ് ഏക മകന്‍

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network