പാലാ: അൽഫോൻസ കോളേജ് പാലാ ഇക്കണോമിക്സ് വകുപ്പ് സംഘടിപ്പിച്ച "അച്ചീവേഴ്സ് ഇൻസൈറ്റ്സ് & ഹോണറിംഗ് സെറിമണി" കോളേജിലെ മൾട്ടിമീഡിയ ഹാളിൽ നടന്നു. വകുപ്പ് മേധാവി സ്മിത ക്ലാരി ജോസഫ് സ്വാഗതം ആശംസിച്ചു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ബർസാർ റവ. ഡോ. ജോബിൻ സെബാസ്റ്റ്യൻ ആശംസകൾ നേർന്നു. തുടർന്ന് അക്കാദമിക, മത്സര പരീക്ഷാ രംഗങ്ങളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച പൂർവവിദ്യാർത്ഥികളെ പ്രിൻസിപ്പൽ ആദരിച്ചു.UPSC 2024 പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 703-ാം റാങ്ക് നേടി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് ഇൻകം ടാക്സ് (പരിശീലനം) ആയി സേവനമനുഷ്ഠിക്കുന്ന നസ്രിൻ പി. ഫാസിം, UPSC 2025 പരീക്ഷയിൽ AIR 805 നേടിയ ഷാലു ജോസഫ്, SSC CGL വഴി ഇൻകം ടാക്സ് വകുപ്പിൽ ഓഫീസ് സൂപ്രണ്ടായ അഭിരാമി അനിൽ എന്നിവർ വിദ്യാർത്ഥികളുമായി അവരുടെ വിജയാനുഭവങ്ങളും മത്സര പരീക്ഷാ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട വിലപ്പെട്ട നിർദേശങ്ങളും പങ്കുവെച്ചു.
കൂടാതെ, മഹാത്മാഗാന്ധി സർവകലാശാലയുടെ ബി.എ. ഇക്കണോമിക്സ് 2026 പരീക്ഷയിൽ നാലാം റാങ്ക് നേടിയ ഇക്കണോമിക്സ് വിഭാഗം വിദ്യാർത്ഥിനി അലോണ സോജനെ ചടങ്ങിൽ പ്രത്യേകം അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു.
തുടർന്ന് നടന്ന ചര്‍ച്ചയില്‍ വിദ്യാർത്ഥികൾ വിവിധ മത്സര പരീക്ഷകൾ, തൊഴിൽ സാധ്യതകൾ, പഠനരീതികൾ എന്നിവ സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിക്കുകയും അതിഥികൾ മറുപടി നൽകുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് പ്രചോദനവും മാർഗനിർദേശവും നൽകുന്ന വേദിയായി പരിപാടി മാറി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.