​രാമപുരത്ത് കുടുംബശ്രീയുടെ 'നിറപൊലിമ', 'ഓണക്കനി' കൃഷികൾക്ക് തുടക്കമായി

പാലാ: രാമപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ഓണവിപണി ലക്ഷ്യമിട്ടുള്ള കൃഷിക്ക് തുടക്കമായി.

പാലവേലി വാർഡിലെ ജെ.എൽ.ജി (JLG) ഗ്രൂപ്പ് അംഗങ്ങൾ തയ്യാറാക്കിയ 'നിറപൊലിമ', 'ഓണക്കനി' പദ്ധതികളുടെ നടീൽ ഉദ്ഘാടനം പാലവേലി വാർഡ് മെമ്പർ ശ്രീമതി സാലി ജയ്മോൻ നിർവ്വഹിച്ചു.

​വരുന്ന ഓണക്കാലത്ത് വിഷരഹിത പച്ചക്കറികളും പൂക്കളും വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ അംഗങ്ങൾ ഈ കൃഷി ആരംഭിച്ചിരിക്കുന്നത്.

​ചടങ്ങിൽ കൊണ്ടാട് വാർഡ് മെമ്പർ ശ്രീ ടൈറ്റസ് മാത്യു, ചേറ്റുകുളം വാർഡ് മെമ്പർ ശ്രീമതി സിന്ധുമോൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു. കൃഷി ഇറക്കിയ കുടുംബശ്രീ അംഗങ്ങൾക്ക് ടൈറ്റസ് മാത്യു ആശംസകൾ നേർന്നു. 

കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ, സി.ഡി.എസ് അംഗങ്ങൾ, അഗ്രി സി.ആർ.പി, ജെ.എൽ.ജി ഗ്രൂപ്പ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !