കഞ്ചാവും എംഡിഎംഎയും കൂട്ടിയിട്ട് കത്തിച്ച് പോലീസ്

പത്തനംതിട്ട: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടിച്ചെടുത്ത കഞ്ചാവും എംഡിഎംഎയും കത്തിച്ച് നശിപ്പിച്ച് പോലീസ്.

26 കിലോ കഞ്ചാവും 10 ഗ്രാം എംഡിഎംഎയുമാണ് പത്തനംതിട്ട ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ് ക്യാമ്പിൽ കൂട്ടിയിട്ട് കത്തിച്ചത്. 

ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ വളരെ വലിയ തോതിലാണ് പത്തനംതിട്ട ജില്ലയിൽ ഓപ്പറേഷൻ തൂഫാൻ നടത്തിയത്.ഡ്രഗ് ഡിസ്‌പോസൽ കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് ഇതുവരെ പിടിച്ചെടുത്ത കഞ്ചാവും എംഡിഎംഎയും നശിപ്പിക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. 

ലഹരിവസ്തുക്കൾ പിടിച്ചെടുക്കുന്ന എല്ലാ കേസുകളിലും പ്രതികൾക്ക് എവിടെ നിന്നാണ് ഇവ ലഭിക്കുന്നത് എന്നത് കണ്ടെത്താനുള്ള തുടരന്വേഷണവും നടത്തി വരുന്നതായി അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ ചില ഉറവിടങ്ങൾ കണ്ടെത്തിയതായും അവർക്കെതിരെയും കേസുകൾ എടുത്തിട്ടുള്ളതാവും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. 

ലഹിരവസ്തുക്കൾ പിടിച്ചെടുത്ത വിവിധ സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരടക്കം അവ നശിപ്പിക്കുന്ന സ്ഥലത്ത് സന്നിഹിതരായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !