ഇന്ത്യയും വെനസ്വേലയും തമ്മിലുള്ള ഊർജ സഹകരണം കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങൾ സജീവം

ന്യൂഡൽഹി: ആഗോള എണ്ണവിതരണ ശൃംഖലയിൽ വലിയ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയും വെനസ്വേലയും തമ്മിലുള്ള ഊർജ സഹകരണം കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങൾ സജീവമായി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസും തമ്മിൽ ന്യൂഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണവിതരണം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതായിരുന്നു ചർച്ചയുടെ പ്രധാന ലക്ഷ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ ഡെൽസി റോഡ്രിഗസ് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കറുയുമായും കൂടിക്കാഴ്‌ച നടത്തി. കൂടാതെ പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുമായും ചർച്ച നടത്തും. ഇന്ത്യയിലെ ഊർജ, ഫാർമ, ഓട്ടോമൊബൈൽ മേഖലയിലെ വിവിധ സ്ഥാപനങ്ങളും അവർ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ രുദ്രേന്ദ്ര ടണ്ടന്റെ വാക്കുകൾ പ്രകാരം, കഴിഞ്ഞ ഏതാനും ആഴ്‌ചകളായി വെനസ്വേല ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണ രാജ്യമായി മാറിയിട്ടുണ്ട്. ആഗോള വിതരണ പ്രതിസന്ധികൾക്കിടയിൽ ഊർജസുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ പുതിയ സ്രോതസുകളെ സജീവമായി തേടുകയാണ്. അതിൽ വെനസ്വേലയ്ക്ക് നിർണായക സ്ഥാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !