പാലാ :വലവൂർ: സഹകരണ മേഖല പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വലവൂർ സഹകരണ ബാങ്കിന്റെ അതുല്യ നിക്ഷേപ പദ്ധതി അനുകരണീയ മാതൃകയെന്ന് പ്രമുഖ സഹകാരി ജോസ് ടോം അഭിപ്രായപ്പെട്ടു.
വലവൂർ സഹകരണ ബാങ്കിന്റെ അതുല്യ നിക്ഷേപ പദ്ധതി വലവൂർ ബാങ്ക് ഹാളിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജോസ് ടോം.കുടിശിഖ കാർക്കെതിരെ രാഷ്ട്രീയവും;മതവും മുഖം നോക്കാതെയുമുള്ള നടപടികളാണാവശ്യം അതിൽ വലവൂർ ബാങ്ക് ഏറെ മുന്നേറിയതിന് ഇപ്പോൾ തെളിവുകളുണ്ട് .മീനച്ചിൽ താലൂക്കിന്റെ തന്നെ ധന സംഭരണിയായി വലവൂർ ബാങ്കിനെ മാറ്റിയെടുക്കാൻ ധീരമായ നടപടികൾ സ്വീകരിക്കുന്ന വലവൂർ ബാങ്ക് ഭരണ സമിതിയെ ജോസ് ടോം സ്ളാഹിച്ചു .
ബാങ്ക് പ്രസിഡണ്ട് ടോമി നടയത്ത് അധ്യക്ഷം വഹിച്ച യോഗത്തിൽ പ്രിൻസ് അഗസ്റ്റിൻ (പഞ്ചായത്ത് പ്രസിഡണ്ട്)അലൻ കക്കാട്ടിൽ (ബ്ലോക്ക് മെമ്പർ)വൈസ് പ്രസിഡണ്ട് ഫ്രാൻസിസ് മൈലാടൂർ ;സെക്രട്ടറി സതിമോൾ വി ജി ബാങ്ക് ബോർഡ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു .






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.