ദുൽഖറിന്റെ കൈപിടിച്ച് പ്രധാനമന്ത്രി,ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ന്യൂഡൽഹി: രാജ്യത്തിന്റെപരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ നടൻ മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു.

ഡൽഹി രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പുരസ്കാരം സ്വീകരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്.മമ്മൂട്ടിയോടൊപ്പം ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ സൽമാൻ, മകൾ സുറുമി, മരുമകൾ അമാൽ എന്നിവരും പ്രധാനമന്ത്രിയെ കാണാൻ ഒപ്പമുണ്ടായിരുന്നു. 

വളരെ സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് കൂടിക്കാഴ്ച നടന്നത്. മമ്മൂട്ടിയുടെ കുടുംബാംഗങ്ങളുമായി പ്രധാനമന്ത്രി ഏറെ നേരം സംസാരിക്കുകയും ചെയ്തു.സിനിമയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മമ്മൂട്ടിക്ക് രാജ്യം പദ്മഭൂഷൺ ബഹുമതി നൽകി ആദരിച്ചത്. 

ചടങ്ങിന് ശേഷം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും സന്ദർശന ചിത്രങ്ങൾ നിലവിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !